![Auto driver assaults Plus 2 female students in Kollams Chemmanmuk Auto driver assaults Plus 2 female students in Kollams Chemmanmuk](https://www.mediaoneonline.com/h-upload/2024/10/27/1448508-kollam-auto-driver-attackjpg-2.webp)
കൊല്ലത്ത് പ്ലസ് ടു വിദ്യാർഥിനികളോട് ഓട്ടോ ഡ്രൈവറുടെ അതിക്രമം
![](/images/authorplaceholder.jpg?type=1&v=2)
ഓട്ടോയിൽനിന്ന് പുറത്തേക്കു ചാടിയ വിദ്യാർഥിനിയുടെ കൈയ്ക്കും കാലിനും പരിക്കേറ്റു
കൊല്ലം: ചെമ്മാൻമുക്കിൽ പ്ലസ് ടു വിദ്യാർഥിനികളോട് ഓട്ടോ ഡ്രൈവറുടെ അതിക്രമം. വഴി മാറി സഞ്ചരിച്ച ഓട്ടോ നിർത്താൻ പറഞ്ഞിട്ടും ഡ്രൈവർ കേട്ടില്ല. തുടർന്ന് ഒരു വിദ്യാർഥിനി ഓട്ടോയിൽനിന്ന് പുറത്തേക്കു ചാടി. വിദ്യാർഥിനിയുടെ കൈയ്ക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ ഓട്ടോ ഡ്രൈവർ കൊല്ലം കരിക്കോട് സ്വദേശി നവാസ് ഈസ്റ്റ് പൊലീസിന്റെ പിടിയിലായി.
12 മണിക്ക് ട്യൂഷൻ കഴിഞ്ഞ് തിരിച്ചുവരും വഴിക്കായിരുന്നു സംഭവം. മെയിൻ റോഡിലൂടെ വരുന്ന ഓട്ടോയിലാണു വിദ്യാർഥികൾ കയറിയത്. ഇടയ്ക്ക് വണ്ടി വേഗത്തിൽ ഇടവഴിയിലേക്കു കയറ്റുകയായിരുന്നു. മെയിൻ റോഡിൽ തന്നെ പോയാൽ മതിയെന്നു പറഞ്ഞപ്പോൾ ഡ്രൈവർ അസഭ്യം പറഞ്ഞതായി പെൺകുട്ടി 'മീഡിയവണി'നോട് പറഞ്ഞു.
ഡ്രൈവർ മോശമായ രീതിയിൽ ഇടപെട്ടത്തോടെ ഓട്ടോയിൽനിന്ന് ഒരു വിദ്യാർഥി പുറത്തേക്ക് എടുത്തുചാടുകയായിരുന്നു. ഇതിനുശേഷവും ഏറെ ദൂരം കഴിഞ്ഞാണു ഓട്ടോ നിർത്തി രണ്ടാമത്തെ പെൺകുട്ടിയെ ഇറക്കിയതെന്നും പെൺകുട്ടി പറഞ്ഞു.