Kerala
![കട്ടപ്പനയിൽ നടുറോഡിൽ ഓട്ടോഡ്രൈവർക്ക് ക്രൂരമർദനം കട്ടപ്പനയിൽ നടുറോഡിൽ ഓട്ടോഡ്രൈവർക്ക് ക്രൂരമർദനം](https://www.mediaoneonline.com/h-upload/2024/03/23/1416027-kattappana-auto-driver-attack.webp)
Kerala
കട്ടപ്പനയിൽ നടുറോഡിൽ ഓട്ടോഡ്രൈവർക്ക് ക്രൂരമർദനം
![](/images/authorplaceholder.jpg?type=1&v=2)
23 March 2024 2:20 AM GMT
ആക്രമണത്തിനിടെ നിലത്ത് വീണ സുനിൽകുമാറിനെ കമ്പ് ഉപയോഗിച്ച് മർദിക്കുകയായിരുന്നു
ഇടുക്കി: കട്ടപ്പനയിൽ നടുറോഡിൽ ഓട്ടോഡ്രൈവരെ ക്രൂരമർദിച്ച് അക്രമിസംഘം. പേഴുംകവല സ്വദേശി സുനിൽകുമാറിനെയാണ് മൂന്നംഗ സംഘം ആക്രമിച്ചത്. ഇദ്ദേഹത്തെ റോഡിലിട്ട് മർദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ആക്രമണത്തിനിടെ നിലത്ത് വീണ സുനിൽകുമാറിനെ കമ്പ് ഉപയോഗിച്ച് മർദിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലതർക്കമാണ് ആക്രമണത്തിനു പിന്നിലെന്നാണു സൂചന.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Summary: Auto driver brutally beaten up in in Kattappana, Idukki