Kerala
കൊല്ലത്ത് ഓട്ടോറിക്ഷ ഡ്രൈവർക്ക് തെരുവ് നായയുടെ കടിയേറ്റു
Kerala

കൊല്ലത്ത് ഓട്ടോറിക്ഷ ഡ്രൈവർക്ക് തെരുവ് നായയുടെ കടിയേറ്റു

Web Desk
|
24 Sep 2022 7:28 AM GMT

കല്ലുവെട്ടാൻകുഴി എ എസ് ഭവനിൽ സുഗതനെയാണ് തെരുവ് നായ കടിച്ചത്

കൊല്ലം: ചിതറയിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് തെരുവ് നായയുടെ കടിയേറ്റു. കല്ലുവെട്ടാൻകുഴി എ എസ് ഭവനിൽ സുഗതനെയാണ് തെരുവ് നായ കടിച്ചത്. രാവിലെ ആറരമണിയോടെ പത്രം എടുക്കാനായി റോഡിലിറങ്ങിയപ്പോഴാണ് സുഗതന്റെ കാലിൽ നായ കടിച്ചത്.

കാലിന് കടിച്ച നായ കടി വിടാതെ സുഗതനെ വലിച്ചുകൊണ്ടുപോയി. സുഗതന്റെ കാലിൽ ആഴത്തിലുളള മുറിവേറ്റിട്ടുണ്ട്. പരിസരത്തുളളവർ എത്തിയാണ് നായയെ ഓടിച്ചത്. സുഗതനെ കടയ്ക്കൽ താലൂക്കാശുപത്രിയിലും തുടർന്ന് പാരിപ്പളളിമെഡിക്കൽ കോളേജിലേക്കു മാറ്റി.

Related Tags :
Similar Posts