'മൻമോഹൻ സിങ് ആണ് ആഗോളവത്കരണവും ഉദാരവത്കരണവും കൊണ്ടുവന്നത്'; ഇന്ധനവില വർധനയിൽ ഒരു താത്വിക അവലോകനം
|ഇന്ധനവില വർധനക്കെതിരെ വലിയ പ്രതിഷേധം ഉയരുന്നതിനിടെയാണ് ഓട്ടോ തൊഴിലാളിയുടെ വ്യത്യസ്തമായ വിശകലനം.
കൊല്ലം: മൻമോഹൻ സിങ് കൊണ്ടുവന്ന ആഗോളവത്കരണ, ഉദാരവത്കരണ നയങ്ങളാണ് വില വർധനക്ക് കാരണമെന്ന് ഓട്ടോ ഡ്രൈവറുടെ വിമർശനം. നെഹ്‌റുവും ഇന്ദിരാ ഗാന്ധിയും ആഗോളവത്കരണത്തെ എതിർത്തിരുന്നു. എന്നാൽ മൻമോഹൻ സിങ് വന്നതോടെ അമേരിക്കൻ സാമ്രാജ്യത്വ ശക്തികൾക്ക് കീഴടങ്ങി. ഇപ്പോൾ അമേരിക്കയിൽ ഒരു കിലോ അരിയുടെ വില തന്നെ ഇന്ത്യയിലും ഭൂട്ടാനിലും നേപ്പാളിലും കൊടുക്കേണ്ട അവസ്ഥയാണ്. ഉദാരവത്കരണം നടപ്പാക്കിയതാണ് ഇന്ത്യയിലും വില വർധനക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ധന സെസ് ജീവിതം പ്രതിസന്ധിയിലാക്കുമെന്നാണ് മറ്റു ഓട്ടോ തൊഴിലാളികളുടെ പ്രതികരണം. കേന്ദ്രസർക്കാർ തന്നെ സമീപകാലത്ത് ഇന്ധനവില വലിയതോതിൽ വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടെ സംസ്ഥാന സർക്കാരും വില വർധിപ്പിക്കുന്നത് വലിയ പ്രയാസമാണെന്ന് ഇവർ പ്രതികരിച്ചു.
വിദ്യാർഥികളുടെ കൺസഷൻ നിരക്ക് അടക്കം വർധിപ്പിക്കാതെ മുന്നോട്ട് പോകാനാവില്ലെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.