മുഖ്യമന്ത്രിയെ അക്രമിച്ചെന്ന കളങ്കം ഒഴിവാക്കിയതിന് വിമാന അതോറിറ്റി എന്നോട് നന്ദി പറയണം: ഇ.പി ജയരാജൻ
|'യൂത്ത് കോൺഗ്രസ് നേതാക്കൾ മദ്യപിച്ചില്ലെങ്കിൽ വളരെ സന്തോഷം'
തിരുവനന്തപുരം: മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ പ്രതിരോധിക്കുകയാണ് താന്‍ ചെയ്തതെന്നും വിമാനത്തിൽ മുഖ്യമന്ത്രിയെ അക്രമിച്ചെന്ന കളങ്കം ഒഴിവാക്കിയത് തന്റെ ഇടപെടൽ മൂലമാണെന്നും എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. അതിന് വിമാന അതോറിറ്റി എന്നോട് നന്ദി രേഖപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
'വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാക്കൾ മദ്യപിച്ചില്ലെങ്കിൽ വളരെ സന്തോഷം. മദ്യപിച്ച പോലെയായിരുന്നു അവരുടെ പെരുമാറ്റം. കള്ള് കുടിച്ചതാണോ പ്രധാന പ്രശ്നം? ഇ.പി ജയരാജൻ ചോദിച്ചു.
'മുഖ്യമന്ത്രിയെ ആക്രമിക്കാൻ കോൺഗ്രസ് ആസൂത്രണം ചെയ്തതാണ് ഇത്. വിമാനമാണോ മുദ്രാവാക്യം നടത്തേണ്ട സ്ഥലം.കേരളത്തിൽ പ്രക്ഷോഭം നടത്തുന്നത്. സമരത്തിലുള്ളത് കൊട്ട്വേഷൻ, ക്രിമിനൽ സംഘങ്ങളാണ്. മുഖ്യമന്ത്രിക്കെതിരെ എന്ത് ആക്ഷേപമുള്ളത്. വി.ഡി.സതീശനും കെ.സുധാകരനുമാണ് ഇവരെ അയച്ചത്. ഇത്തരം പ്രതിഷേധം കൊണ്ട് തന്നെ യു.ഡി.എഫ് നശിക്കുമെന്നും ഇ.പി ജയരാജൻ പറഞ്ഞു.