Kerala
Kerala
നിലമ്പൂർ -ഷൊർണൂർ പാസഞ്ചർ ട്രെയിനിൽ യാത്രക്കാരിയെ പാമ്പ് കടിച്ചെന്ന് സംശയം
|28 May 2024 5:47 AM GMT
ബർത്തിൽ പാമ്പിനെ കണ്ടെന്ന് യാത്രക്കാർ
പാലക്കാട്: നിലമ്പൂർ -ഷൊർണുർ പാസഞ്ചർ ട്രെയിനിൽ യാത്രക്കാരിയെ പാമ്പ് കടിച്ചെന്ന് സംശയം. ആയുർവേദ ഡോക്ടർ ഗായത്രിയെ ഷൊർണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ട്രെയിനിലെ ബർത്തിൽ പാമ്പിനെ കണ്ടെന്ന് യാത്രക്കാർ പറഞ്ഞു.
ഇന്ന് രാവിലെ എട്ടേകാലോടെയാണ് സംഭവം.ട്രെയിനിന്റെ മുൻവശത്തെ കോച്ചിലായിരുന്നു ഗായത്രി യാത്ര ചെയ്തിരുന്നത്. ആർ.പി.എഫിന്റെ നേതൃത്വത്തിൽ ട്രെയിൻ പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. സംഭവത്തിൽ റെയിൽ വെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.