Kerala
യു.പിയിൽ ആസാദ് സമാജ് പാർട്ടി ഒറ്റക്ക് മത്സരിക്കുമെന്ന് ചന്ദ്രശേഖർ ആസാദ്
Kerala

യു.പിയിൽ ആസാദ് സമാജ് പാർട്ടി ഒറ്റക്ക് മത്സരിക്കുമെന്ന് ചന്ദ്രശേഖർ ആസാദ്

Web Desk
|
18 Jan 2022 10:23 AM GMT

''വ്യക്തിപരമായ സന്തോഷത്തെക്കുറിച്ച് ഞാൻ ചിന്തിക്കാറില്ല. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എനിക്ക് വലിയ നഷ്ടങ്ങളുണ്ടായി. ഹാത്രസ്, ഉന്നാവോ, പ്രയാഗ്‌രാജ് സംഭവങ്ങളിൽ പ്രതിഷേധിച്ചതിന് ജയിലിൽ പോവേണ്ടി വന്നു. പ്രതിപക്ഷത്തെ ഭിന്നത മൂലം ബി.ജെ.പി വീണ്ടും അധികാരത്തിൽ വന്നാൽ അത് എല്ലാവരുടേയും നഷ്ടമായിരിക്കും''

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ആസാദ് സമാജ് പാർട്ടി ഒറ്റക്ക് മത്സരിക്കുമെന്ന് ദളിത് നേതാവും പാർട്ടി അധ്യക്ഷനുമായ ചന്ദ്രശേഖർ ആസാദ്. കോൺഗ്രസുമായി ചർച്ചകൾക്ക് സാധ്യതയുണ്ട്. വൈകുന്നേരത്തോടെ അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്നും ആജ് തക് ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

''യു.പിയിലെ മറ്റു രാഷ്ട്രീയ പാർട്ടികൾക്ക് ഒരു ബദലായിരിക്കും ഞങ്ങൾ. എം.എൽ.എയും മന്ത്രിയും ആക്കാമെന്നുള്ള ഓഫറുകൾ ഞാൻ നിരസിക്കുകയായിരുന്നു''-ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി ആസാദ് പറഞ്ഞു.

''സമാജ്‌വാദി പാർട്ടി 100 സീറ്റ് നൽകിയാലും ഞങ്ങൾ അവരുടെ കൂടെ പോവില്ല. തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിയെ തടയാൻ ഞങ്ങൾ മറ്റു പാർട്ടികളെ സഹായിക്കും. മായാവതിയുമായും ഞങ്ങൾ സഖ്യത്തിന് ശ്രമിച്ചിരുന്നു, പക്ഷെ ആരും തന്നെ ബന്ധപ്പെട്ടില്ല''- ആസാദ് പറഞ്ഞു.

''വ്യക്തിപരമായ സന്തോഷത്തെക്കുറിച്ച് ഞാൻ ചിന്തിക്കാറില്ല. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എനിക്ക് വലിയ നഷ്ടങ്ങളുണ്ടായി. ഹാത്രസ്, ഉന്നാവോ, പ്രയാഗ്‌രാജ് സംഭവങ്ങളിൽ പ്രതിഷേധിച്ചതിന് ജയിലിൽ പോവേണ്ടി വന്നു. പ്രതിപക്ഷത്തെ ഭിന്നത മൂലം ബി.ജെ.പി വീണ്ടും അധികാരത്തിൽ വന്നാൽ അത് എല്ലാവരുടേയും നഷ്ടമായിരിക്കും. ഭീം ആർമിയുടെ പ്രവർത്തകരാണ് ഞങ്ങളുടെ കരുത്ത്''-ആസാദ് വ്യക്തമാക്കി.

Similar Posts