കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോ. ജനറൽ സെക്രട്ടറി ബി.ഹരികുമാറിനെ സസ്പെന്‍ഡ് ചെയ്തു
|എന്നാൽ സസ്പെൻഷൻ ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് ഹരികുമാർ പറഞ്ഞു
തിരുവനന്തപുരം: കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബി.ഹരികുമാറിനെ സസ്പെൻഡ് ചെയ്തു. ജാസ്മിൻ ബാനുവിന്റെ സസ്പെൻഷനിൽ പ്രതിഷേധിച്ച് സമരത്തിൽ പങ്കെടുത്തതിനാണ് നടപടി . എന്നാൽ സസ്പെൻഷൻ ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് ഹരികുമാർ പറഞ്ഞു.
നിയമപ്രകാരമല്ലാതെ ലീവെടുക്കുകയും പകരം ചുമതല നൽകിയില്ലെന്നും ചൂണ്ടിക്കാണിച്ചാണ് കെ.എസ്.ഇ.ബി ചെയർമാൻ ജാസ്മിനെ സസ്പെന്‍ഡ് ചെയ്തത്. ജാസ്മിനെതിരെയുള്ള നടപടിയില്‍ പ്രതിഷേധിച്ചാണ് കെ.എസ്.ഇ.ബിയിലെ ഇടത് സർവീസ് സംഘടന സമരം നടത്തിയത്. കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷന്റെ സംസ്ഥാന ഭാരവാഹി കൂടിയായ ജാസ്മിൻ ബാനുവിനെ അകാരണമായി സസ്പെൻറു ചെയ്തതതാണെന്നും സ്ത്രീത്വത്തെ അവഹേളിക്കുന്ന നിലയിൽ ചെയർമാൻ നിലപാട് സ്വീകരിച്ചെന്നുമായിരുന്നു സംഘടനയുടെ പരാതി. ചെയർമാന്റെ ഏകാധിപത്യ തീരുമാനങ്ങളിൽ പ്രതിഷേധിച്ച് ഇടത് സർവീസ് സംഘടനകളും ട്രേഡ് യൂണിയനും മുമ്പ് ദ്വിദിന പണിമുടക്ക് നടത്തിയത് വലിയ കോലാഹലങ്ങൾ സൃഷ്ടിച്ചിരുന്നു.