പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു; പിന്നാലെ അമ്മയും, ചികിത്സാപ്പിഴവെന്ന് ആരോപണം, പ്രതിഷേധം
|ഐശ്വര്യയുടെ കുഞ്ഞ് മരിച്ചതിൽ ആശുപത്രി അധികൃതർക്കെതിരെ മനപൂർവ്വമല്ലത്ത നരഹത്യക്ക് കേസ് എടുത്തിരുന്നു.
പാലക്കാട്: തങ്കം ആശുപത്രിയിലെ ചികിത്സാ പിഴവ് മൂലം യുവതി മരിച്ചതായി പരാതി. തത്തമംഗലം സ്വദേശിനിയായ ഐശ്വര്യയാണ് പ്രസവത്തെ തുടർന്ന് മരിച്ചത്. നേരത്തെ ഐശ്വര്യയുടെ കുഞ്ഞ് മരിച്ചതിൽ ആശുപത്രി അധികൃതർക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്ക് കേസ് എടുത്തിരുന്നു.
ആറു ദിവസം മുൻപാണ് പ്രസവ വേദനയെ തുടർന്ന് 23 വയസുകാരി ഐശ്വര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രസവശേഷം അസുഖ ബാധിതയായി . ഇന്ന് രാവിലെ 10 മണിയോടെ ഐശ്വര്യ മരിച്ചു. ചികിത്സ പിഴവാണ് ഐശ്വര്യയുടെ മരണത്തിന് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.
പ്രസവത്തിനിടെ കുഞ്ഞ് മരിച്ചതും ചികിത്സ പിഴവാണെന്ന പരാതി ഉയർന്നിരുന്നു. കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കളെ അറിയിക്കാതെ ആശുപത്രി ജീവനക്കാർ മറവ് ചെയ്തു. പരാതി ഉയർന്നതോടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി. കുടുംബത്തിന്റെ പരാതിയിൽ തങ്കം ആശുപത്രി അധികൃതർക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്ക് പാലക്കാട് ടൗൺ സൗത്ത് പൊലീസ് കേസ് എടുത്തു. അതേസമയം തങ്കം ആശുപത്രിക്ക് മുന്നിൽ പ്രതിഷേധവുമായി ബന്ധുക്കളെത്തി. പൊലീസ് അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും പിരിഞ്ഞുപോകാൻ ബന്ധുക്കൾ തയ്യാറായിട്ടില്ല.
More To Watch