നടിയെ ആക്രമിച്ച കേസ്; സാക്ഷി സാഗര്‍ വിന്‍സന്റിന്റെ ഹരജി ഹൈക്കോടതി തള്ളി
|പൊലീസ് ആക്ടും ക്രിമിനൽ നടപടി ചട്ടവും അനുശാസിക്കുന്ന തരത്തിൽ മാത്രമേ ചോദ്യം ചെയ്യാവൂ എന്നും കോടതി ഉത്തരവിട്ടു
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷി ആലപ്പുഴ സ്വദേശി സാഗര്‍ വിന്‍സന്റിന്റെ ഹരജി ഹൈക്കോടതി തള്ളി. മുൻകൂർ നോട്ടീസ് നൽകാതെ സഗറിനെ ചോദ്യം ചെയ്യരുത്, ചോദ്യം ചെയ്യലിന്റെ പേരിൽ ഉപദ്രവിക്കരുതെന്നും കോടതി നിര്‍ദേശിച്ചു. പൊലീസ് ആക്ടും ക്രിമിനൽ നടപടി ചട്ടവും അനുശാസിക്കുന്ന തരത്തിൽ മാത്രമേ ചോദ്യം ചെയ്യാവൂ എന്നും കോടതി ഉത്തരവിട്ടു.
മൊഴിമാറ്റാൻ ക്രൈംബ്രാഞ്ച് സമ്മർദ്ദം ചെലുത്തുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയില്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. വ്യാജ മൊഴി നല്കാന് ബൈജു പൗലോസ് ഭീഷണിപ്പെടുത്തി. തുടരന്വേഷണത്തിന്റെ പേരില്‍ ബൈജു പൗലോസ് ഉപദ്രവിക്കുമെന്ന് ആശങ്കയുണ്ട്. ചോദ്യം ചെയ്യലിന് ബൈജു പൗലോസ് നല്കി നോട്ടീസിലെ തുടര്‍നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു സാഗര്‍ വിന്‍സെന്റ് ഹരജി നല്‍കിയത്.
കേസിലെ നാലാം പ്രതി വിജീഷിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. സംഭവം നടക്കുമ്പോള്‍ പള്‍സര്‍ സുനിക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന ആളാണ് വിജീഷ് .കേസില്‍ പള്‍സര്‍ സുനിയൊഴികെ മറ്റെല്ലാ പ്രതികള്‍ക്കും ഇതോടെ ജാമ്യം ലഭിച്ചു.