Kerala
വധശ്രമക്കേസ്: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി  അർഷോയ്ക്ക് ഇടക്കാല ജാമ്യം
Kerala

വധശ്രമക്കേസ്: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി അർഷോയ്ക്ക് ഇടക്കാല ജാമ്യം

Web Desk
|
22 July 2022 5:45 AM GMT

പരീക്ഷ എഴുതാനാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്

കൊച്ചി: വധശ്രമക്കേസിൽ അറസ്റ്റിലായ എസ്.എഫ്. ഐ സംസ്ഥാന സെക്രട്ടറി പി.എം അർഷോയ്ക്ക് ഇടക്കാല ജാമ്യം. പരീക്ഷ എഴുതാനാണ് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. 23 മുതൽ അടുത്തമാസം മൂന്ന് വരെ നടക്കുന്ന പരീക്ഷയെഴുതാനാണ് അനുമതി. നാളെ മുതൽ ആഗസ്റ്റ് 8 വരെയാണ് ഇടക്കാല ജാമ്യം.

25000 രൂപയുടെ ബോണ്ടടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം. പരീക്ഷ എഴുതാൻ മാത്രമേ എറണാകുളം ജില്ലയിൽ പ്രവേശിക്കാൻ പാടുള്ളൂവെന്നും കോടതി നിർദേശിച്ചു.

Similar Posts