Kerala
ഉണ്ണിത്താനെതിരെ ബാലകൃഷ്ണന്‍ പെരിയയുടെ അഴിമതി ആരോപണം: രാഷ്ട്രീയ ആയുധമാക്കി ഇടതുപക്ഷം
Kerala

ഉണ്ണിത്താനെതിരെ ബാലകൃഷ്ണന്‍ പെരിയയുടെ അഴിമതി ആരോപണം: രാഷ്ട്രീയ ആയുധമാക്കി ഇടതുപക്ഷം

Web Desk
|
23 Jun 2024 1:08 AM GMT

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതിയുടെ മകന്റെ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്ത നേതാക്കളെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് ഉണ്ണിത്താനെതിരെ ആരോപണവുമായി ബാലകൃഷ്ണൻ പെരിയ രംഗത്തുവന്നത്

കാസര്‍കോട്: രാജ്മോഹൻ ഉണ്ണിത്താൻ എം.പിക്കെതിര ബാലകൃഷ്ണന്‍ പെരിയയുടെ അഴിമതി ആരോപണം വിവാദമാവുന്നു. പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹ സല്‍ക്കാരത്തില്‍ സംബന്ധിച്ച നേതാക്കളെ കോണ്‍ഗ്രസ് പുറത്താക്കിയതിന് പിന്നാലെയാണ് ബാലകൃഷ്ണന്‍ പെരിയ ഉണ്ണിത്താനെതിരെ രംഗത്തുവന്നത്. അഴിമതി ആരോപണം രാഷ്ട്രീയ ആയുധമാക്കാൻ ഒരുങ്ങുകയാണ് ഇടതുപക്ഷം.

പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതിയായ എന്‍. ബാലകൃഷ്ണന്റെ മകന്റെ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്ത നേതാക്കളെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് കെ.പി.സി.സി പ്രസിഡൻ്റ് പുറത്താക്കിയതിന് പിന്നാലെയാണ് രാജ്മോഹൻ ഉണ്ണിത്താനെതിരെ അഴിമതി ആരോപണവുമായി ബാലകൃഷ്ണൻ പെരിയ രംഗത്തുവന്നത്.

കാസർകോട് ജില്ലയിലെ മതപരമായ സംഘർഷത്തിൽനിന്ന് മുതലെടുക്കാനാണ് ഉണ്ണിത്താൻ ശ്രമിച്ചതെന്ന് ബാലകൃഷ്ണൻ ആരോപിച്ചു. ഇതിൻ്റെ ഭാഗമായാണ് കുറി മായിച്ചത്. വരുംദിവസങ്ങളിൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും ബാലകൃഷ്ണൻ പെരിയ പറഞ്ഞു.

കാസർകോട് ലോക്സഭാ മണ്ഡലത്തിലെ കനത്ത തോൽവിയിൽ പ്രതിസന്ധിയിലായ സി.പി.എമ്മിന് രാജ്മോഹൻ ഉണ്ണിത്താനെതിരായ അഴിമതി ആരോപണം വീണുകിട്ടിയ അവസരമാണ്. ഇത് പരമാവധി പ്രയോജനപ്പെടുത്താനാണ് പാർട്ടിയുടെ നീക്കം.

Summary: Congress leader Balakrishnan Periya's corruption allegation against Rajmohan Unnithan MP becomes a new political controversy in Kasaragod.

Similar Posts