Kerala
Kerala
കോൺഗ്രസിൽ പൊട്ടിത്തെറി; രാജിഭീഷണിയുമായി ബാലകൃഷ്ണൻ പെരിയ
|12 May 2024 6:10 PM GMT
പെരിയ കൊലപാതക കേസിലെ മണികണ്ഠനും രാജ്‌മോഹൻ ഉണ്ണിത്താനും രാത്രിയുടെ മറവിൽ സൗഹൃദം പങ്കിട്ടെന്ന് ബാലകൃഷ്ണൻ
കാസർകോട്: രാജിഭീഷണി മുഴക്കി കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. പെരിയ കൊലപാതക കേസിലെ മണികണ്ഠനും കാസർകോട് എം.പി രാജ്‌മോഹൻ ഉണ്ണിത്താനും രാത്രിയുടെ മറവിൽ സൗഹൃദം പങ്കിട്ടു. ശരത്‌ലാൽ-കൃപേഷ് കൊലപാതക കേസിൽ ആയിരം രൂപ പോലും ചെലവാക്കിയില്ലെന്നും ബാലകൃഷ്ണൻ പെരിയ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
രാജ്‌മോഹൻ ഉണ്ണിത്താനെതിരെ അതിരൂക്ഷ വിമർശനമാണ് അദ്ദേഹം പോസ്റ്റിൽ ഉന്നയിച്ചത്. പിന്നാലെ എഫ്.ബി പോസ്റ്റ് പിൻവലിച്ചു.