Kerala
ballot box , perinthalmanna ballot box,
Kerala

'ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ വോട്ടുപെട്ടി സ്വയം നടന്നുപോകില്ല'; ജനവിധി അട്ടിമറിക്കാനുള്ള ഗൂഢാലോചനയെന്ന് കെ.പി.എ മജീദ്

Web Desk
|
16 Jan 2023 4:30 PM GMT

'ട്രഷറിയിൽ നിന്ന് മുങ്ങിയ പെട്ടി ജില്ലാ സഹകരണ രജിസ്ട്രാറുടെ ഓഫീസിലാണ് പൊന്തിയത്'

മലപ്പുറം: പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കേസിൽ നിർണായകമായ ബാലറ്റ് വോട്ട് പെട്ടി സഹകരണ രജിസ്ട്രാർ ഓഫീസിലെത്തിയ സംഭവം ഗൗരവതരമെന്ന് മുസ്‍ലിം ലീഗ് നേതാവ് കെ.പി.എ മജീദ്. ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ വോട്ട്പെട്ടി സ്വയം നടന്നുപോകില്ല. ട്രഷറിയിൽ നിന്ന് മുങ്ങിയ പെട്ടി ജില്ലാ സഹകരണ രജിസ്ട്രാറുടെ ഓഫീസിലാണ് പൊന്തിയത്. സംഭവത്തിൽ അട്ടിമറി സാധ്യത വ്യക്തമാണെന്നും ഉടനെ അന്വേഷണം പ്രഖ്യാപിക്കണമെന്നും കെപിഎ മജീദ് ഫേസ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്‍റെ പൂർണരൂപം

ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ വോട്ട്‌പെട്ടി സ്വയം നടന്നുപോകില്ല. പെരിന്തൽമണ്ണയിൽ സ്‌പെഷ്യൽ വോട്ടുകൾ സൂക്ഷിച്ച പെട്ടി കാണാതായ സംഭവം ഗൗരവമുള്ളതാണ്. അസാധുവാണെന്ന് ഉറപ്പിച്ച് എണ്ണാതെ മാറ്റിവെച്ച പെട്ടികളാണ് ഒരു സുപ്രഭാതത്തിൽ കാണാതായത്. സൂക്ഷിച്ച സ്ഥലത്ത് കാണാതായ പെട്ടി മറ്റൊരിടത്ത് നിന്ന് കണ്ടെത്തുകയും ചെയ്തു.

സംഭവത്തിന് പിന്നിൽ ജനവിധി അട്ടിമറിക്കാനുള്ള ഗൂഢാലോചനയുണ്ട്. ട്രഷറിയിൽനിന്ന് മുങ്ങിയ പെട്ടി ജില്ലാ സഹകരണ രജിസ്ട്രാറുടെ ഓഫീസിലാണ് പൊന്തിയത്. സംഭവത്തിൽ അട്ടിമറി സാധ്യത വ്യക്തമാണ്. ജനവിധിയെ വിലമതിക്കണം. ഉടനെ അന്വേഷണം പ്രഖ്യാപിക്കണം.

Similar Posts