Kerala
Kerala
സീസണ്‍ അവസാനിച്ചു; സംസ്ഥാനത്ത് നേന്ത്രപ്പഴ വിലയും കുതിച്ചുയരുന്നു
|27 Jun 2023 1:13 AM GMT
മൊത്തവിപണയില്‍ കിലോയ്ക്ക് 70 രൂപ വരെ വില കൂടി
തിരുവനന്തപുരം: ഓണം,വിഷു കാലത്താണ് സാധാരണ നേന്ത്രപ്പഴ വിപണയില്‍ പൊള്ളുന്ന വില അനുഭവപ്പെടുന്നത്. പക്ഷേ ഒരാഴ്ച മുമ്പ് കിലോയ്ക്ക് 45ും അമ്പതും രൂപവരെയായിരുന്നു സംസ്ഥാനത്ത് നേന്ത്രപ്പഴത്തിന്റെ മൊത്തവിപണി വില. ഇന്നത് 70 രൂപയായി ഉയർന്നു. ചില്ലറ വിപണയില്‍ പിന്നെയും 10രൂപ കൂടി കിലോയ്ക്ക് കൂടും. രസകദളിക്കും പൂവനും പാളയങ്കോടനും ഒക്കെ സമാനമായിത്തന്നെ വില കൂടി.
സീസൺ അവസാനിച്ചതും സംസ്ഥാനത്തിന് പുറത്ത് നിന്ന് പഴം വരുന്നത് കുറഞ്ഞതുമായി വിലവർധനയ്ക്ക് കാരണം. അരിക്കും പച്ചക്കറിക്കും പലവ്യഞ്ജനങ്ങള്‍ക്കും തൊട്ടാല്‍ പൊള്ളുന്ന വിലയാണ്. ഇതിന് പിന്നാലെ പഴത്തിനും വിലകൂടുന്നത് സാധാരണക്കാരന് ചെലവ് കൂട്ടും.