Kerala
ബാങ്ക് ലോൺ വാഗ്ദാനം ചെയ്തു തട്ടിപ്പ്;സ്ഥാപന ഉടമ അറസ്റ്റിൽ
Kerala

ബാങ്ക് ലോൺ വാഗ്ദാനം ചെയ്തു തട്ടിപ്പ്;സ്ഥാപന ഉടമ അറസ്റ്റിൽ

Web Desk
|
7 Nov 2021 1:01 AM GMT

ബാങ്ക് ലോൺ തരപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി പണം തട്ടിയ ശേഷം ഒളിവിലായിരുന്നു കോട്ടയം സ്വദേശിയായ അരുൺ ദാസ്

ബാങ്ക് ലോൺ തരപ്പെടുത്തി കൊടുക്കുമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ സ്ഥാപന ഉടമയെ ജീവനക്കാരും തട്ടിപ്പിരയായവരും ചേർന്ന് പിടികൂടി പോലീസിലേൽപ്പിച്ചു. ഫിൻ സ്റ്റോർ എന്ന സ്ഥാപനത്തിന്റെ ഉടമ അരുൺദാസാണ് പിടിയിലായത്. കുന്ദമംഗലം പോലീസ് അറസ്റ്റ് രേഖപ്പെടുത്തി.ബാങ്ക് ലോൺ തരപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി പണം തട്ടിയ ശേഷം ഒളിവിലായിരുന്നു കോട്ടയം സ്വദേശിയായ അരുൺ ദാസ്.

മഞ്ചേരിക്കടുത്ത് തൃപ്പനച്ചിയിൽ അരുൺ ദാസ് ഒളിവിൽ കഴിയുന്നുണ്ടെന്ന് മനസിലാക്കി തട്ടിപ്പിനിരയായവരും ഇയാളുടെ സ്ഥാപനത്തിലെ ജീവനക്കാരും സ്ഥലത്തെത്തി. തുടർന്ന് ഇയാളെ തന്ത്രപൂർവം കുന്ദമംഗലത്തെത്തിച്ച് പോലീസിന് കൈമാറുകയായിരുന്നു.

സ്ഥാപനത്തിന്റെ മറ്റൊരു പാർട്ണറായ എരഞ്ഞിപ്പാലം സ്വദേശി റിനീഷ് കൂടി പിടിയിലാകാനുണ്ട്. ഒരു മാസം കൊണ്ട് ലോൺ തരപ്പെടുത്തുമെന്ന് പറഞ്ഞ് ആയിരത്തിയഞ്ഞൂറോളം ആളുകളിൽ നിന്നാണ് പണം വാങ്ങിയത്. പ തിനഞ്ചോളം ജീവനക്കാരെയും ഫിൻ സ്റ്റോർ എന്ന സ്ഥാപനത്തിൽ നിയമിച്ചിരുന്നു. ആളുകളിൽ നിന്നും പണവും രേഖകളും വാങ്ങിയ ശേഷം അരുൺ ദാസും റിനീഷും മുങ്ങി. ജീവനക്കാർ തട്ടിപ്പിനെക്കുറിച്ച് അറിഞ്ഞിരുന്നില്ല. ഇരുവരും മുങ്ങിയതോടെയാണ് ജീവനക്കാരും തട്ടിപ്പിനിരയായവരും ചേർന്ന് പോലീസിൽ പരാതി നൽകിയത്.

Similar Posts