Kerala
ബത്തേരി ബാങ്കിലെ നിയമന വിവാദം:  ആരോപണങ്ങൾ നിഷേധിച്ച് ഐ.സി ബാലകൃഷ്ണൻ എം.എൽ.എ
Kerala

ബത്തേരി ബാങ്കിലെ നിയമന വിവാദം: ആരോപണങ്ങൾ നിഷേധിച്ച് ഐ.സി ബാലകൃഷ്ണൻ എം.എൽ.എ

Web Desk
|
1 Aug 2021 1:19 AM GMT

സുൽത്താൻ ബത്തേരി അർബൻ ബാങ്ക് കോഴ ആരോപണത്തിൽ കോൺഗ്രസ് അന്വേഷണ കമ്മീഷൻ ഉടൻ കെ.പി.സി.സി.ക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്ന് ഐ.സി ബാലകൃഷ്ണൻ എം.എൽ.എ.

സുൽത്താൻ ബത്തേരി അർബൻ ബാങ്ക് കോഴ ആരോപണത്തിൽ കോൺഗ്രസ് അന്വേഷണ കമ്മീഷൻ ഉടൻ കെ.പി.സി.സി.ക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്ന് ഐ.സി ബാലകൃഷ്ണൻ എം.എൽ.എ. തനിക്കെതിരായ ആരോപണങ്ങൾ നിഷേധിച്ച എം.എൽ.എ, ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും വ്യക്തമാക്കി.

സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ സഹകരണ ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട് കോഴവാങ്ങിയെന്ന ആരോപണം നിഷേധിച്ച എം.എൽ.എ, വിഷയത്തിൽ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും വ്യക്തമാക്കി. ഡി.സി.സി സെക്രട്ടറി ആര്‍.പി ശിവദാസിൻ്റെ പേരിൽ പുറത്തു വന്ന കത്തിലാണ് കോഴയാരോപണങ്ങൾ ഉന്നയിച്ചിരുന്നത്.

എന്നാല്‍ കത്ത് താനെഴുതിയതല്ലെന്ന് ആർ.പി ശിവദാസ് വ്യക്തമാക്കിയിട്ടുണ്ടെന്നും വ്യാജ കത്തിന്റെ ഉറവിടം കണ്ടെത്തണമെന്നാവശ്യപ്പെട്ട് കെ പി സി സി പ്രസിഡന്റിന് കത്ത് നല്‍കിയിട്ടുണ്ടെന്നും ഐ.സി ബാലകൃഷ്ണൻ പറഞ്ഞു. അതേസമയം സിപിഎമ്മുമായി ചേർന്ന് ഗൂഢാലോചന നടത്തുന്ന ഒരു വിഭാഗം കോൺഗ്രസ് നേതാക്കളാണ് കത്തിന് പിന്നിലെന്ന ഡി.സി.സി ജനറൽ സെക്രട്ടറി കെ ഇ വിനയൻ്റെ പ്രതികരണം വ്യക്തിപരമായ അഭിപ്രായമാണെന്നും ഐ.സി ബാലകൃഷ്ണൻ പറഞ്ഞു.

തന്റെ ആസ്തി പരിശോധിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം വിജിലന്‍സിന് നൽകിയ പരാതിയിൽ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും ഐസി ബാലകൃഷ്ണൻ വ്യക്തമാക്കി.

Related Tags :
Similar Posts