ബത്തേരി കോഴക്കേസ്: പ്രസീത അഴീക്കോടിന്റെ ഫോണിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചു
|ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ ഒന്നാം പ്രതിയും സി.കെ ജാനു രണ്ടാം പ്രതിയുമായ കേസിൽ നിർണായക തെളിവാകുമിത്
സുൽത്താൻ ബത്തേരി കോഴക്കേസിൽ പ്രസീത അഴീക്കോടിന്റെ ഫോണിൽ നിന്ന് ക്രൈംബ്രാഞ്ചിന് നിർണായക വിവരങ്ങൾ ലഭിച്ചു. ബിജെപി നൽകിയ 10 ലക്ഷം രൂപ ചെലവഴിച്ചതിനെക്കുറിച്ച് പ്രസിതയും സി.കെ ജാനുവും സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് ലഭിച്ചത്. ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ ഒന്നാം പ്രതിയും സി.കെ ജാനു രണ്ടാം പ്രതിയുമായ കേസിൽ നിർണായക തെളിവാകുമിത്. സുൽത്താൻ ബത്തേരിയിൽ സി.കെ ജാനു സ്ഥാനാർഥിയാകാൻ കെ. സുരേന്ദ്രൻ പത്തുലക്ഷം നൽകിയെന്നതാണ് കേസ്.
ഫോൺ ക്രൈംബ്രാഞ്ച് പരിശോധിച്ചപ്പോഴാണ് തെളിവ് കണ്ടെത്തിയതെന്നാണ് പ്രസീത അഴീക്കോട് പറയുന്നത്. ഈ സംഭാഷണത്തിന്റെ ശബ്ദ പരിശോധനയും നടന്നതായും അന്വേഷണം അന്തിമഘട്ടത്തിലെന്നുമാണ് ക്രൈംബ്രാഞ്ച് അറിയിക്കുന്നത്. കേസിൽ കെ. സുരേന്ദ്രനെയും സി.കെ ജാനുവിനെയും ഉടൻ ചോദ്യം ചെയ്യുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ചിത്രാഞ്ജലി സ്റ്റുഡിയോയിലെ ശബ്ദ പരിശോധനാ സമയത്ത് സി.കെ ജാനുവിന് വായിക്കാൻ നൽകിയ ശബ്ദരേഖ: