ബിബിസി ഡോക്യുമെന്ററി പ്രദർശനം; പോത്തൻകോട് യൂത്ത് കോൺഗ്രസ്- ബിജെപി സംഘർഷം
|പ്രദർശനത്തിനിടെ ബിജെപി പ്രവർത്തകർ സ്‌ക്രീൻ വലിച്ചു കീറാൻ ശ്രമിച്ചു
ബിബിസി ഡോക്യുമെന്ററി പ്രദർശനത്തിന് നേരെ പോത്തൻകോട് ബിജെപി- കോൺഗ്രസ് സംഘർഷം. പ്രദർശനത്തിനിടെ ബിജെപി പ്രവർത്തകർ സ്‌ക്രീൻ വലിച്ചു കീറാൻ ശ്രമിച്ചു.
ഡിവൈഎഫ്‌ഐ നെടുമങ്ങാട് നടത്തിയ ബിബിസി ഡോക്യുമെന്ററി പ്രദർശനത്തിന് നേരെയും ബിജെപി പ്രതിഷേധം നടന്നു. പ്രദർശനം നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് ബിജെപി പ്രവർത്തകരാണ് പ്രതിഷേധവുമായി എത്തിയത്. സ്ത്രീകളടക്കം അമ്പതോളം പ്രവർത്തകർ മുദ്രാവാക്യം വിളിച്ചെത്തിയാണ് പ്രദർശനം തടയാൻ ശ്രമിച്ചത്. ബിജെപി പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുടർന്ന് പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.
അതേസമയം, രാജ്യത്ത് കൂടുതൽ സർവകലാശാലകളിൽ ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കാനൊരുങ്ങുകയാണ് വിദ്യാർഥി സംഘടനകൾ. കൊൽക്കത്തയിലെ പ്രസിഡൻസി സർവകലാശാല, അംബേദ്കർ സർവകലാശാല, എന്നിവിടങ്ങളിലും ഡോക്യുമെന്ററി പ്രദർശനം നടത്തുമെന്ന് എസ്എഫ്‌ഐ, എൻഎസ്‌യുഐ തുടങ്ങിയ സംഘടനകൾ പറഞ്ഞു.
രാജ്യത്ത് കൂടുതൽ സർവകലാശാലകളിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ് വിദ്യാർത്ഥി സംഘടനകൾ. ദില്ലി സർവകലാശാല, ജാമിയ മിലിയിൽ സർവകലാശാല അധികൃതരും പൊലീസും ചേർന്ന് പ്രദർശനം തടഞ്ഞിരുന്നു. വിദ്യാർത്ഥി നേതാക്കളെ കരുതൽ തടങ്ങളിലേക്ക് മാറ്റിയത് വലിയ പ്രതിഷേധങ്ങൾക്കിടയാക്കി.