Kerala
![Incident of tying and beating a pregnant horse: One arrested, latest news malayalam, ഗർഭിണിയായ കുതിരയെ കെട്ടിയിട്ട് മർദിച്ച സംഭവം: ഒരാൾ അറസ്റ്റിൽ Incident of tying and beating a pregnant horse: One arrested, latest news malayalam, ഗർഭിണിയായ കുതിരയെ കെട്ടിയിട്ട് മർദിച്ച സംഭവം: ഒരാൾ അറസ്റ്റിൽ](https://www.mediaoneonline.com/h-upload/2024/07/28/1435470-horse-m.webp)
Kerala
കൊല്ലത്ത് ഗര്‍ഭിണിയായ കുതിരയെ കെട്ടിയിട്ട് മര്‍ദിച്ചു, മൂന്ന് പേര്‍ക്കെതിരെ കേസ്; ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യം പുറത്ത്
![](/images/authorplaceholder.jpg?type=1&v=2)
28 July 2024 5:45 AM GMT
ക്രിമിനൽ കേസുകളിലടക്കം ഉൾപ്പെട്ടവരാണ് പ്രതികളെന്നും പൊലീസ്
കൊല്ലം: കൊല്ലം പള്ളിമുക്കിൽ ഗർഭിണിയായ കുതിരയെ ക്രൂരമായി ആക്രമിച്ചവർക്കെതിരെ പൊലീസ് കേസെടുത്തു. മൂന്നു പേരെ തിരിച്ചറിഞ്ഞതായും ക്രിമിനൽ കേസുകളിൽ അടക്കം ഉൾപ്പെട്ടവരാണ് പ്രതികളെന്നും ഇരവിപുരം പൊലീസ് അറിയിച്ചു. കുതിരയുടെ ഉടമ ഷാനവാസിന്റെ പരാതിയിലാണ് കേസെടുത്തത്.
പള്ളിമുക്ക് സ്വദേശി ഷാനവാസിന്റെ ദിയ എന്ന കുതിരയെ ആണ് യുവാക്കൾ ക്രൂരമായി മർദിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഉടമ ഇരവിപുരം പൊലീസിൽ പരാതി നൽകുകയായിരുന്നു. അഞ്ചുമാസം ഗർഭിണിയാണ് കുതിര. പുല്ല് മേയാൻ വിട്ടപ്പോഴാണ് യുവാക്കൾ ക്രൂരമായി മർദിച്ചത്. അക്രമത്തില്‍ കുതിരക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മനുഷ്യനാണെങ്കിൽ ഈ അടിയേറ്റ് മരണപ്പെട്ടുപോകുമെന്നാണ് ഉടമ പറയുന്നു. സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് അതിക്രൂരമായ മർദനമേറ്റതെന്ന് തിരിച്ചറിഞ്ഞതെന്നും പരാതി നല്‍കിയതെന്നും ഉടമ പറയുന്നു.