Kerala
അട്ടിമറിയുടെ കാലത്ത് ഭരണഘടനയുടെ കാവലാളായി മാറണം: സജി ചെറിയാൻ
Kerala

"അട്ടിമറിയുടെ കാലത്ത് ഭരണഘടനയുടെ കാവലാളായി മാറണം": സജി ചെറിയാൻ

Web Desk
|
26 Jan 2023 4:46 AM GMT

"ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ കാത്തുസൂക്ഷിക്കണം"

തിരുവനന്തപുരം: ഭരണഘടന മൂല്യങ്ങൾ ഉയർത്തിക്കാട്ടി സജി ചെറിയാന്റെ പ്രസംഗം. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ കാത്തുസൂക്ഷിക്കണം. ഭരണഘടനയെ അട്ടിമറിക്കാൻ ശ്രമം നടക്കുന്ന ഈ കാലത്ത് ഭരണഘടനയുടെ കാവലാളായി മാറണമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സംസ്ഥാനതല റിപ്പബ്ലിക് ദിനാഘോഷങ്ങൾ പുരോഗമിക്കുകയാണ്. രാവിലെ ഒൻപത് മണിയോടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയപതാക ഉയർത്തി. വിവിധ സേനാവിഭാഗങ്ങളും അശ്വാരൂഢ സേന, സംസ്ഥാന പോലീസ്, എൻ.സി.സി., സ്‌കൗട്ട്‌സ്, ഗൈഡ്‌സ്, സ്റ്റുഡന്റ്‌ പോലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളും ഗവർണർക്ക് അഭിവാദ്യം നൽകി. പരേഡിന് ശേഷം വിവിധ സ്‌കൂളുകളിലെ കുട്ടികൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു.

നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യ അഞ്ചാമത്തെ സാമ്പത്തികശക്തിയായി മാറിയെന്ന് ഗവർണർ റിപ്പബ്ലിക് ദിന സന്ദേശത്തിൽ പറഞ്ഞു. ലോകത്തെ യുപിഐ ഇടപാടുകളിൽ നാല്പത്ത് ശതമാനവും നടക്കുന്നത് ഇന്ത്യയിലാണ്. ആത്മനിർഭർ ഭാരത് എന്ന ആശയമാണ് ഇതിന് അടിത്തറയെന്നും ഗവർണർ പറഞ്ഞു. സ്വദേശി വന്ദേഭാരത് ട്രെയിനുകളുടെ പദ്ധതി കേരളം പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

Similar Posts