വാക്സിൻ വിതരണം: അഭിഭാഷകരും ക്ലർക്കുമാരും മുൻഗണനാ പട്ടികയിൽ
|അഭിഭാഷകരെയും ക്ലർക്കുമാരെയും വാക്സിൻ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തി. ഹൈക്കോടതി നിർദ്ദേശമനുസരിച്ചാണ് ആരോഗ്യ വകുപ്പിന്റെ നടപടി.കിടപ്പുരോഗികൾക്ക് വീടുകളിലെത്തി വാക്സിൻ നൽകും. വാക്സിനേഷന് ശേഷമുള്ള അരമണിക്കൂർ നിരീക്ഷണത്തിനായി ആരോഗ്യപ്രവർത്തകരെ വീട്ടിൽ നിയോഗിക്കും.വാക്സിൻ വിതരണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കവേയാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്.
വാക്സിന് നിർമാതാക്കളില്‍ നിന്ന് ഒരു കോടി ഡോസ് വാങ്ങാനുള്ള ഓർഡർ റദ്ദാക്കിയതായി സംസ്ഥാന സർക്കാർ അറിയിച്ചു .ഇത്രയധികം വാക്സിൻ നൽകാനാകില്ലെന്ന് കമ്പനികൾ അറിയിച്ചതിനെ തുടർന്നാണ് ഓർഡർ റദ്ദാക്കിയത്.കേന്ദ്രസർക്കാർ നിശ്ചയിക്കുന്ന പരിധിക്കുള്ളിൽ നിന്ന് മാത്രമേ സംസ്ഥാനങ്ങൾക്ക് വാക്സിൻ നൽകാൻ കഴിയൂ എന്ന് കമ്പനികൾ അറിയിച്ചു. വാക്സിൻ വിതരണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കവേയാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. ഹരജി ഹൈക്കോടതി വ്യാഴാഴ്ചയിലേക്ക് മാറ്റി