ഇന്ത്യയില്‍ കോണ്‍ഗ്രസുകാരനായിരിക്കുക എന്നത് വലിയ വെല്ലുവിളിയായി മാറിയെന്ന് വി.എസ് ജോയ്
|കേരളത്തില്‍ ബി.ജെ.പിയുടെ ബി ടീമായി സി.പി.എം മാറിയെന്ന് ജോയ് പറഞ്ഞു
ദമ്മാം: ഇന്ത്യയില്‍ കോണ്‍ഗ്രസ്കാരനായിരിക്കുക എന്നത് കാലഘട്ടത്തിലെ ഏറ്റവും വലിയ വെല്ലുവിളിയായി മാറിയെന്ന് മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയ് പറഞ്ഞു. ഹൃസ്വസന്ദര്‍ശനാര്‍ഥം സൗദിയിലെത്തിയ വി.എസ് ജോയ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
കേരളത്തില്‍ ബി.ജെ.പിയുടെ ബി ടീമായി സി.പി.എം മാറി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം ബി.ജെ.പി രഹസ്യ ധാരണയാണ് പലയിടത്തും രൂപപ്പെടുന്നത്. ഇതിനുള്ള വ്യക്തമായ തെളിവുകളാണ് എസ്.എന്‍സി ലാവലിനും പല കേസുകളിലും തുടര്‍ നടപടികള്‍ മയപ്പെടുത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഹൃസ്വസന്ദര്‍ശനാര്‍ഥം സൗദിയിലെത്തിയതായിരുന്നു മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയും സെക്രട്ടറി ഹാരിസ് ബാനുവും.
ഒ.ഐ.സി.സി ദമ്മാം മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന വിവിധ പരിപാടികളില്‍ നേതാക്കള്‍ സംബന്ധിക്കും. കെ.പി.സി.സി മൈനോറിറ്റി മലപ്പുറം ജില്ലാ വൈസ് ചെയര്മാന് സക്കീര്‍ ഹുസൈന്, ഗ്ലോബല്‍ ഒ.ഐ.സി.സി ഭാരവാഹി സി അബ്ദുല്‍ ഹമീദ്, റീജിയണല്‍ പ്രസിഡന്റ് ഇ.കെ സലീം, മലപ്പുറം ജില്ലാ പ്രസിഡന്റ് ഗഫൂര്‍ വണ്ടൂര്‍, ഹമീദ് മരക്കാരശ്ശേരി, ഷൗക്കത്ത് വെള്ളില എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു