Kerala
കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് ആനുകൂല്യങ്ങളുമായി കെ.സി.ബി.സിയും
Kerala

കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് ആനുകൂല്യങ്ങളുമായി കെ.സി.ബി.സിയും

Web Desk
|
2 Aug 2021 9:21 AM GMT

ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ ക്ഷേമപദ്ധതികള്‍ നടപ്പിലാക്കും

കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് പിന്തുണയുമായി കെ.സി.ബി.സി. ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ ക്ഷേമപദ്ധതികള്‍ നടപ്പിലാക്കാനാണ് കെ.സി.ബി.സിയുടെ നീക്കം. മൂന്നോ അതില്‍ കൂടുതലോ മക്കളുള്ള കുടുംബങ്ങളുടെ മാമോദിസ ചടങ്ങിന് സമ്മാനം നല്‍കാനും ശിപാര്‍ശയുണ്ട്.

നേരത്തെ സമാനമായ നിലപാട്​ പാലാ രൂപതയും സ്വീകരിച്ചിരുന്നു. 2000ന് ശേഷം വിവാഹിതരായ അഞ്ചു കുട്ടികളില്‍ കൂടുതലുള്ള കുടുംബത്തിന് 1500 രൂപ പ്രതിമാസം സാമ്പത്തിക സഹായം നല്‍കുമെന്നായിരുന്നു രൂപതയുടെ പ്രഖ്യാപനം. ഇതുള്‍പ്പെടെ ആറ് ആനുകൂല്യങ്ങളടങ്ങുന്ന വിശദമായ സര്‍ക്കുലര്‍ രൂപത പുറത്തുവിട്ടിരുന്നു. എന്നാല്‍, രൂപതയുടെ പ്രഖ്യാപനം വ്യാപക വിമര്‍ശനങ്ങളാണ് നേരിട്ടത്.

പാലാ രൂപതയ്ക്ക്​ പിന്നാലെ ക്രിസ്ത്യൻ സമുദായത്തിന്‍റെ ജനസംഖ്യ വർധനവിന്​ പ്രോത്സാഹനവുമായി സിറോ മലങ്കരസഭ പത്തനംതിട്ട രൂപതയും രംഗത്തെത്തിയിരുന്നു. നാലിലധികം കുട്ടികളുള്ളവർക്ക് പ്രതിമാസം 2000 രൂപ നൽകുമെന്നായിരുന്നു പത്തനംതിട്ട രൂപത പുറത്തിറക്കിയ സർക്കുലറില്‍ പറഞ്ഞിരുന്നത്.

Related Tags :
Similar Posts