Kerala
കെ- റെയിൽ ഭാവി തലമുറക്ക് അനിവാര്യം; കൃത്യമായ നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കണമെന്ന് ബെന്യാമിൻ
Kerala

കെ- റെയിൽ ഭാവി തലമുറക്ക് അനിവാര്യം; കൃത്യമായ നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കണമെന്ന് ബെന്യാമിൻ

Web Desk
|
26 March 2022 12:09 PM GMT

വികസന പദ്ധതികളെ എതിർത്താൽ കേരളം മറ്റു സംസ്ഥാനങ്ങളെക്കാൾ പിന്നോട്ട് പോകുമെന്നും ബെന്യാമിൻ പറഞ്ഞു.

കേരളത്തിലെ ഭാവി തലമുറക്ക് കെ- റെയിൽ അനിവാര്യമാണെന്ന് സാഹിത്യകാരൻ ബെന്യാമിൻ. കൃത്യമായ നഷ്ടപരിഹാരം നൽകിയായിരിക്കണം ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാളം വിഭാഗം സിൽവർ ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് ന‍ടത്തുന്ന വികസന പദ്ധതികളെ ചില കാരണങ്ങള്‍ പറഞ്ഞ് എതിര്‍ക്കാന്‍ പോയാല്‍ കേരളം മറ്റു സംസ്ഥാനങ്ങളെക്കാള്‍ പിന്നോട്ട് പോകുമെന്നും ബെന്യാമിന്‍ പറ‍ഞ്ഞു. നിരന്തരം യാത്ര ചെയ്യുന്നയാളെന്ന നിലയില്‍ റോഡുകളുടെയും റെയില്‍വെ സംവിധാനങ്ങളുടെയും അവസ്ഥ തനിക്കറിയാമെന്നും സമയത്തിന് വില കല്‍പ്പിക്കപ്പെടുന്നതിനാല്‍ ഭാവി തലമുറയ്ക്ക് കെ- റെയില്‍ നിശ്ചയമായും ആവശ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Tags :
Similar Posts