Kerala
BH series registration, vehicles, Department of Motor Vehicles, latest malayalam news
Kerala

ബി.എച്ച് സീരീസ് രജിസ്ട്രേഷൻ വാഹനങ്ങൾക്ക് കർശന നിബന്ധനയുമായി മോട്ടോർ വാഹന വകുപ്പ്

Web Desk
|
30 April 2023 1:59 AM GMT

തുടർച്ചയായി ഒരു മാസത്തിൽ കൂടുതൽ ബി.എച്ച് സീരീസ് വാഹനം കേരളത്തിലോടിയാൽ നികുതി നൽകണം

തിരുവനന്തപുരം: ബി.എച്ച് സീരീസ് രജിസ്ട്രേഷൻ വാഹനങ്ങൾക്ക് കർശന നിബന്ധനയുമായി മോട്ടോർ വാഹന വകുപ്പ്. അന്യസംസ്ഥാനങ്ങളിൽ നിന്ന് ബി.എച്ച് രജിസ്ട്രേഷൻ ലഭിച്ച വാഹനങ്ങള്‍ ഒരു മാസത്തിൽ കൂടുതൽ തുടർച്ചയായി കേരളത്തിലോടിയാൽ നികുതി നൽകണമെന്ന് മോട്ടോർ വാഹന വകുപ്പ് . ടാക്സേഷൻ നിയമത്തിലെ സെക്ഷൻ മൂന്ന് അനുസരിച്ചാണ് നികുതി അടക്കേണ്ടിവരിക.

വ്യാജ അഡ്രസിൽ ബി.എച്ച് സീരീസ് വാഹനം രജിസ്റ്റർ ചെയ്തു നൽകുന്ന ഡീലർമാരെ പറ്റി അന്വേഷിക്കാനും മോട്ടോർ വാഹന വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ഗതാഗത കമ്മീഷണറാണ് നിർദേശം നൽകിയത്.

Similar Posts