'ഭാരത് ജോഡോ യാത്ര ഗതാഗത തടസം ഉണ്ടാക്കുന്നു': ഹരജി ഇന്ന് ഹൈക്കോടതിയില്‍
|അഭിഭാഷകനായ കെ വിജയനാണ് ഹരജി നൽകിയത്.
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഗതാഗത തടസം ഉണ്ടാക്കുന്നുവെന്ന് ആരോപിച്ചുള്ള ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഗതാഗത കുരുക്ക് ഒഴിവാക്കാൻ പൊലീസിനു നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ കെ വിജയനാണ് ഹരജി നൽകിയത്.
സുരക്ഷയ്ക്കായി നിയോഗിക്കുന്ന പൊലീസുകാരുടെ ചെലവ് സംഘടകരിൽ നിന്നും ഈടാക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നുണ്ട്. രാഹുല്‍ ഗാന്ധി, കെ.പി.സി.സി പ്രസിഡന്‍റ് കെ സുധാകരൻ തുടങ്ങിയവരെ എതിര്‍ കക്ഷികളാക്കിയാണ് ഹരജി.
അതേസമയം രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് പാലക്കാട് ജില്ലയിൽ പര്യടനം നടത്തും. രാവിലെ ആറരയ്ക്ക് ഷൊർണൂരിലാണ് ആദ്യ സ്വീകരണം. പദയാത്രയിൽ പ്രിയങ്ക ഗാന്ധിയും പങ്കെടുക്കും. മൂന്ന് മണിക്ക് പട്ടാമ്പിയിൽ വച്ച് അട്ടപ്പാടിയിലെ ആദിവാസികളുമായി രാഹുൽ ഗാന്ധിയുടെ കൂടിക്കാഴ്ച നടത്തും. വൈകീട്ട് നാലരയോടെ പട്ടാമ്പിയിൽ നിന്ന് പുറപ്പെടുന്ന പദയാത്ര ഏഴു മണിയോടെ കൊപ്പത്ത് സമാപിക്കും.