Kerala
Sadiqali thangal about kalamassery blast

സാദിഖ്അലി തങ്ങൾ 

Kerala

ബൈബിൾ കത്തിച്ചത് അപലപനീയം: സാദിഖലി തങ്ങൾ

Web Desk
|
3 Feb 2023 12:11 PM GMT

സമൂഹത്തിൽ മതസൗഹാർദത്തിനും സമാധാനപരമായ സഹവർത്തിത്വത്തിനും കോട്ടം വരുത്തന്ന തരത്തിലുള്ള പ്രവർത്തനം ആരുടെ ഭാഗത്ത് നിന്നുണ്ടായാലും ഒന്നിച്ച് ചെറുത്ത് തോൽപിക്കണമെന്ന് തങ്ങൾ പറഞ്ഞു.

മലപ്പുറം: കാസർകോട് മൂഴിയാർ എരഞ്ഞിപ്പുഴ ഗ്രാമത്തിൽ ബൈബിൾ കത്തിച്ചതും, വിശ്വാസി സമൂഹത്തിന് കടുത്ത വേദനയുണ്ടാകുന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതും അപലപനീയമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഇത്തരം വിദ്വേഷ പ്രവർത്തനം ചെയ്യുന്നവർക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കണം. മതഗ്രന്ഥങ്ങൾ വിശിഷ്ടമാണ്. മതഗ്രന്ഥങ്ങളും മതചിഹ്നങ്ങളും അവഹേളനത്തിന് വിധേയമാക്കപ്പെടരുത്. സമൂഹത്തിൽ മതസൗഹാർദത്തിനും സമാധാനപരമായ സഹവർത്തിത്വത്തിനും കോട്ടം വരുത്തന്ന തരത്തിലുള്ള പ്രവർത്തനം ആരുടെ ഭാഗത്ത് നിന്നുണ്ടായാലും ഒന്നിച്ച് ചെറുത്ത് തോൽപിക്കണം. മതഗ്രന്ഥങ്ങളെ അവഹേളിക്കുന്നതും നശിപ്പിക്കുന്നതും ഇസ്‌ലാമിക വിശ്വാസ പ്രമാണങ്ങൾക്ക് വിരുദ്ധമാണെന്നും സാദിഖലി തങ്ങൾ പറഞ്ഞു.

കാസർകോട് എരഞ്ഞിപ്പുഴ സ്വദേശി മുഹമ്മദ് മുസ്തഫയാണ് രണ്ട് ദിവസം മുമ്പ് ബൈബിൾ കത്തിച്ചത്. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. മതവികാരം വ്രണപ്പെടുത്തൽ, സാമുദായിക ലഹള ഉണ്ടാക്കാനുള്ള ശ്രമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.

Similar Posts