Kerala
Kerala
'വലിയ റിസോർട്ടുകൾ പ്രകൃതിക്ക് ആഘാതം സൃഷ്ടിക്കുന്നു'; വിമർശനവുമായി ഗാഡ്ഗിൽ
|15 Aug 2024 11:40 AM GMT
'വയനാട്ടിൽ ഗോവ മോഡലിൽ ഹോം സ്റ്റേ ടൂറിസം നടപ്പാക്കണം'
കോഴിക്കോട്: കേരളത്തിലെ ക്വാറികളിൽ നല്ലൊരു ശതമാനവും അനധികൃതമെന്ന് പ്രൊഫസർ മാധവ് ഗാഡ്ഗിൽ. എത്ര ക്വാറി പ്രവർത്തിക്കുന്നു എന്നതിന് കൃത്യമായ കണക്കുകളില്ലെന്നും വലിയ റിസോർട്ടുകൾ പ്രകൃതിക്ക് ആഘാതം സൃഷ്ടിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ക്വാറികളുടെ നടത്തിപ്പ് കുടുംബശ്രീ സംഘങ്ങളെ ഏൽപ്പിക്കണം. മൈനിങ് ജോലികൾ തദ്ദേശിയരെ ഏൽപ്പിക്കണമെന്നും വയനാട്ടിൽ ഗോവ മോഡലിൽ ഹോം സ്റ്റേ ടൂറിസം നടപ്പാക്കണമെന്നും ഗാഡ്ഗിൽ കൂട്ടിച്ചേർത്തു.
ചൂരൽമല, മുണ്ടക്കൈ ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ കൽപ്പറ്റയിൽ സംഘടിപ്പിച്ച പരിസ്ഥിതി പ്രവർത്തകരുടെ ഒത്തുചേരലിലേക്ക് അയച്ച വീഡിയോ സന്ദേശത്തിലായിരുന്നു മാധവ് ഗാഡ്ഗിലിന്റെ പരാമർശങ്ങൾ.