സൈന്യത്തിന് സല്യൂട്ട്; കേരളം കണ്ടത് സമാനതകളില്ലാത്ത രക്ഷാദൗത്യം
|സുരക്ഷാ ബെല്‍റ്റും ഹെല്‍മെറ്റും ധരിപ്പിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം
മലയിടുക്കില്‍ കുടുങ്ങി നീണ്ട 46 മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു ബാബു ജീവിതത്തിലേക്ക് തിരികെയെത്തിയത്. അത്യന്തം ശ്രമകരമായിരുന്നു രക്ഷാദൗത്യം. സുരക്ഷാ ബെല്‍റ്റും ഹെല്‍മെറ്റും ധരിപ്പിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം. ബാബുവിനെ രക്ഷപ്പെടുത്തുന്നതില്‍ കരസേനാ സംഘം വഹിച്ച പങ്ക് വളരെ വലുതാണ്. ബാബുവിന്‍റെ കൈക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. ആശ്വസിപ്പിച്ച ശേഷം ബാബുവിന് പ്രാഥമിക ചികിത്സ നല്‍കിയിട്ടുണ്ട്.
#OP_Palakkad
— Southern Command INDIAN ARMY (@IaSouthern) February 9, 2022
In a daring mission Indian Army Team from #SouthernCommand has rescued the stranded trekker, Mr Babu to safety from the dangerous cliff, across the treacherous rocky mountain face.#WeCare@adgpi pic.twitter.com/NrIwGyaD59
മലമുകളില്‍ തമ്പടിച്ച ശേഷമാണ് ബാബുവിനെ രക്ഷിക്കുന്നതിനു വേണ്ടി കരസേനാ ഉദ്യോഗസ്ഥര്‍ ദൗത്യം ആരംഭിച്ചത്. മലയാളിയായ ലഫ്റ്റനന്‍റ് കേണൽ ഹേമന്ദ് രാജിന്‍റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത്. രക്ഷാദൗത്യത്തിന് 30 അംഗ സംഘമാണ് രംഗത്തുള്ളത്. രണ്ട് സംഘമായാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. രണ്ട് ഡോക്ടര്‍മാരും ഫോറസ്റ്റ് വാച്ചർമാരും സംഘത്തിലുണ്ട്.
#OP_Palakkad
— Southern Command INDIAN ARMY (@IaSouthern) February 9, 2022
Rescue Operations have commenced. Attempts from multiple locations are being made to reach the person stuck in a steep gorge in Malampuzha mountains #Kerala for evacuation. #WeCare@adgpi pic.twitter.com/sujFlt6RB9
സൂലൂരില്‍നിന്നും ബെംഗളൂരുവില്‍നിന്നുമുള്ള കരസേനാംഗങ്ങള്‍ രാത്രിതന്നെ സ്ഥലത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് സേനയെത്തിയത്. ലഫ്. കേണല്‍ ഹേമന്ദ് രാജിന്‍റെ നേതൃത്വത്തില്‍ ഒമ്പതുപേരടങ്ങിയ സംഘമാണ് സൂലൂരില്‍നിന്നെത്തിയത്. തുടര്‍ന്ന്, കളക്ടര്‍ മൃണ്‍മയി ജോഷിയുമായും ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥുമായും ചര്‍ച്ച നടത്തിയശേഷം നാട്ടുകാരില്‍ ചിലരെ ഒപ്പം കൂട്ടി കരസേനാംഗങ്ങള്‍ മല കയറുകയായിരുന്നു.
#OP_Palakkad
— Southern Command INDIAN ARMY (@IaSouthern) February 9, 2022
Teams of #Indian Army #SouthernCommand have undertaken a rescue operation to extricate a person stuck in a steep gorge in Malampuzha mountains, Palakkad #Kerala. Teams have been mobilised overnight and rescue operations are under progress.#WeCare pic.twitter.com/a4k04ChpEt