Kerala
Biju prabhakar against ksrtc service union
Kerala

'പുരോഗമനപരമായി ആരു പറഞ്ഞാലും അതിനെ എടുത്ത് അറബിക്കടലിൽ കളയും'; യൂണിയനുകൾക്കെതിരെ കെ.എസ്.ആർ.ടി.സി എം.ഡി

Web Desk
|
16 July 2023 10:25 AM GMT

പുരോഗമനപരായി എന്ത് പറഞ്ഞാലും അത് കോടതിയിൽ ചോദ്യം ചെയ്യും. എന്നിട്ട് ശമ്പളം കിട്ടുന്നില്ലെന്ന് പരാതി പറയുകയാണെന്നും ബിജു പ്രഭാകർ പറഞ്ഞു.

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ തൊഴിലാളി യൂണിയനുകൾക്കെതിരെ വിമർശനവുമായി എം.ഡി ബിജു പ്രഭാകർ. പുരോഗമനപരമായി ആരു പറഞ്ഞാലും അതിനെയെടുത്ത് അറബിക്കടലിൽ കളയുന്നതാണ് സർവീസ് സംഘടനകളുടെ രീതിയെന്ന് അദ്ദേഹം വിമർശിച്ചു. എന്ത് പുരോഗമനപരമായി പറഞ്ഞാലും അതിനെ ചിലർ കോടതിയിൽ ചോദ്യം ചെയ്യും. എക്‌സ് അല്ലെങ്കിൽ വൈ പോയി ഓരോ നീക്കങ്ങളെയും പരാജയപ്പെടുത്തും. എന്നിട്ട് ശമ്പളം കിട്ടുന്നില്ലെന്ന് പരാതി പറയുകയാണെന്നും ബിജു പ്രഭാകർ പറഞ്ഞു.

കെ.എസ്.ആർ.ടി.സിക്ക് ഒരാളും ലോൺ തരില്ല. കെ.എസ്.ആർ.ടി.സിക്ക് ലോൺ കിട്ടണമെങ്കിൽ പുതിയ കമ്പനി രൂപീകരിക്കണമായിരുന്നു. കെ.എസ്.ആർ.ടി.സിയെ ആശ്രയിച്ചു നിൽക്കുന്ന സംവിധാനമാണ് കെ സ്വിഫ്റ്റ് എന്നും ബിജു പ്രഭാകർ പറഞ്ഞു.

ഡ്രൈവർ കം കണ്ടക്ടർ സംവിധാനത്തെ പരാജയപ്പെടുത്തുകയായിരുന്നു. എന്ത് പുരോഗതി വന്നാലും അത് പരാജയപ്പെടുത്തുക എന്ന ചിന്താഗതി ശരിയല്ല. സുശീൽ ഖന്ന റിപ്പോർട്ടിൽ സ്ഥലം വിറ്റ് കടം തീർക്കണമെന്ന നിർദേശത്തോട് മാത്രമായിരുന്നു വിയോജിപ്പുണ്ടായിരുന്നത്. മറ്റു കാര്യങ്ങളെല്ലാം കൃത്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Similar Posts