Kerala
Kerala
കെ.എസ്.ഇ.ബി ചെയർമാനായി ബിജു പ്രഭാകർ ചുമതലയേറ്റു
|29 May 2024 12:46 PM GMT
KSRTC യിൽ താൻചെയ്തത് ശരിയെന്ന് ബോധ്യമുള്ളതുകൊണ്ടാണ് സർക്കാർ KSEBയുടെ ചുമതല ഏൽപിച്ചതെന്ന് ബിജു പ്രഭാകർ പറഞ്ഞു
തിരുവനന്തപുരം: ബിജു പ്രഭാകര്‍ കെ.എസ്.ഇ.ബി ചെയര്‍മാനായി ചുമതലയേറ്റു. കെഎസ്ആർടിസിയിൽ താൻചെയ്തത് ശരിയെന്ന് ബോധ്യമുള്ളതുകൊണ്ടാണ് സർക്കാർ കെഎസ്ഇബിയുടെ ചുമതല ഏൽപിച്ചതെന്ന് ബിജു പ്രഭാകർ പറഞ്ഞു. കെഎസ്ആര്‍ടിസി നഷ്ടത്തിലാവാന്‍ കാരണം ഓഫീസര്‍മാരുടെ കുറവാണ്. ഇലക്ട്രിക് ബസുകള്‍ ലാഭത്തിലാക്കാനായി കെഎസ്ഇബി നിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച് പഠിച്ച ശേഷം അഭിപ്രായം പറയാമെന്നും അദ്ദേഹം പറഞ്ഞു. എവിടെയാണെങ്കിലും താന്‍ സര്‍ക്കാരിന്റെ നയമേ പിന്തുടര്‍ന്നിട്ടുള്ളൂ. തനിക്ക് നേരെ വിമര്‍ശനങ്ങളുണ്ടാകും അത് സ്വാഭാവികമാണ്. എന്തെങ്കിലും മാറ്റങ്ങള്‍ കൊണ്ടുവരുന്നവര്‍ക്കേ ശത്രുക്കള്‍ ഉണ്ടാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.