Kerala
വീട്ടുവളപ്പിൽ നിർത്തിയിട്ടിരുന്ന ബൈക്കുകൾ കത്തി നശിച്ചു
Kerala

വീട്ടുവളപ്പിൽ നിർത്തിയിട്ടിരുന്ന ബൈക്കുകൾ കത്തി നശിച്ചു

Web Desk
|
7 Nov 2021 1:56 AM GMT

ഉടമ റെജീഖാനും ബന്ധുക്കളും തമ്മിൽ നേരത്തെ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു

തിരുവനന്തപുരം പുല്ലമ്പാറയിൽ വീട്ടുവളപ്പിൽ നിർത്തിയിട്ടിരുന്ന ബൈക്കുകൾ കത്തി നശിച്ചു. തേമ്പാമൂട് സ്വദേശി റെജിഖാന്റെ വാഹനങ്ങളാണ് കഴിഞ്ഞ ദിവസം രാത്രി നശിച്ചത്. അയൽവാസികൾ അറിയിച്ചപ്പോഴാണ് വാഹനങ്ങൾ കത്തുന്നത് വീട്ടുകാരറിഞ്ഞത്. ഒരു വാഹനം പൂർണമായും കത്തി നശിച്ചു.

റെജീഖാനും ബന്ധുക്കളും തമ്മിൽ നേരത്തെ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. സംഭവത്തിൽ വെഞ്ഞാറമൂട് പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ദുരൂഹതയുണ്ടോയെന്നും തീപീടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ട് ആണോയെന്നും പൊലീസ് പരിശോധിക്കും. ഫോറൻസിക് സംഘം സ്ഥലത്ത് പരിശോധന നടത്തി.

Similar Posts