Kerala
ഉപതെരഞ്ഞെടുപ്പ്: എൽഡിഎഫിന് വിജയ പ്രതീക്ഷയെന്ന് ബിനോയ് വിശ്വം
Kerala

ഉപതെരഞ്ഞെടുപ്പ്: എൽഡിഎഫിന് വിജയ പ്രതീക്ഷയെന്ന് ബിനോയ് വിശ്വം

Web Desk
|
15 Oct 2024 12:07 PM GMT

വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ ഉടൻ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയ പ്രതീക്ഷയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ ഉടൻ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നും വയനാട്ടിൽ ഉചിത സ്ഥാനാർഥിയായിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഉപതെരഞ്ഞെടുപ്പ് നേരിടാൻ എൽഡിഎഫ് സജ്ജമാണെന്ന് കൺവീനർ ടി.പി രാമകൃഷ്ണനും അറിയിച്ചു. തെരഞ്ഞെടുപ്പിനെ നേരിടാനുള്ള തയാറെടുപ്പുകൾ മുന്നണി നേരത്തെ തന്നെ തുടങ്ങിയതാണെന്നും പാലക്കാടിനു പുറമേ ചേലക്കരയിലും ജയിക്കുകയാണ് ‌മുന്നണിയുടെ ലക്ഷ്യമെന്നും രാമകൃഷ്ണൻ പറഞ്ഞു. രണ്ട് അസംബ്ലി മണ്ഡലങ്ങളിലും ജയിക്കുകയാണ് മുന്നണിയുടെ ലക്ഷ്യമെന്നും ജില്ലകളുടെ നിലപാട് മനസിലാക്കി കഴിയുന്നത്ര വേഗത്തിൽ സ്ഥാനാർഥികളെ തീരുമാനിക്കു‌മെന്നും അദ്ദേഹം പറഞ്ഞു.

വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകൾ നവംബർ 13ന് നടക്കും. വോട്ടെണ്ണൽ നവംബർ 23ന് ശനിയാഴ്ചയാണ്. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഈ മാസം 18ന് പുറത്തിറക്കും. ഈ മാസം 25 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. 28 നാണ് നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന. പത്രിക പിൻവലിക്കാനുള്ള അവസാന തിയതി ഒക്ടോബർ 30 ആണ്.

Similar Posts