Kerala
കേരളത്തില്‍ ജൈവകൃഷി ‍ പ്രോത്സാഹിപ്പിക്കേണ്ടെന്ന് ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍
Kerala

കേരളത്തില്‍ ജൈവകൃഷി ‍ പ്രോത്സാഹിപ്പിക്കേണ്ടെന്ന് ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍

Web Desk
|
28 March 2022 7:54 AM GMT

''കേരളത്തിലെ സാഹചര്യം ജൈവകൃഷിക്ക് അനുകൂലമല്ല''

തിരുവനന്തപുരം: കേരളത്തില്‍ ജൈവകൃഷി ‍ പ്രോത്സാഹിപ്പിക്കേണ്ടെന്ന് ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ സി.ജോര്‍ജ് തോമസ്. കേരളത്തിലെ സാഹചര്യം ജൈവകൃഷിക്ക് അനുകൂലമല്ല. പൂര്‍ണമായി ജൈവകൃഷിയിലേക്ക് പോയാല്‍ ഭക്ഷ്യക്ഷാമം നേരിടുന്ന ശ്രീലങ്കയുടെ അവസ്ഥയാകും കേരളം നേരിടുകയെന്ന മുന്നറിയിപ്പും ജോര്‍ജ് തോമസ് നല്‍കി.

ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ലക്ഷ്യം. വിഷരഹരിതമായ പച്ചക്കറിക്ക് ജൈവകൃഷി അനിവാര്യമാണെന്ന് പറയുമ്പോഴാണ് ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍റെ പ്രതികരണം സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമാകുന്നത്. കേരളത്തിലെ സാഹചര്യം ജൈവകൃഷിക്ക് അനുയോജ്യമല്ല. പൂര്‍ണമായും ജൈവകൃഷി വേണ്ടെന്ന അഭിപ്രായമാണ് തനിക്കെന്ന് ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജ് തോമസ് മീഡിയവണിനോട് പറഞ്ഞു.

പൂര്‍ണമായി ജൈവകൃഷിയിലേക്ക് പോയാല്‍ ശ്രീലങ്കയുടെ അവസ്ഥയാകും കേരളത്തിന്. ഒറ്റയടിക്ക് ജൈവകൃഷിയിലേക്ക് പോകാന്‍ തീരുമാനിച്ചതാണ് ലങ്കയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ശാസ്ത്രീയമായ രീതികള്‍ പലതരത്തിലുണ്ട്. അത് നടപ്പിലാക്കണം. ആവശ്യത്തിന് ജൈവവളവും രാസവളവും ഉപയോഗിച്ചുള്ള കൃഷിരീതിയാണ് കേരളത്തിന് ഗുണം ചെയ്യുകയെന്നും ജോര്‍ജ് തോമസ് പറഞ്ഞു.


Similar Posts