Kerala
സീറോമലബാർ സഭയിലെ കുർബാന തർക്കത്തിൽ മെത്രാൻ- വൈദിക സമിതി ചർച്ച
Kerala

സീറോമലബാർ സഭയിലെ കുർബാന തർക്കത്തിൽ മെത്രാൻ- വൈദിക സമിതി ചർച്ച

Web Desk
|
7 Sep 2023 9:15 AM GMT

മെത്രാൻ സമിതി കൺവീനർ മാർ ബോസ്‌കോ പുത്തർ പിതാവിന്റെ നേതൃത്വത്തിലാണ് ചർച്ച

കൊച്ചി: സീറോമലബാർ സഭയിലെ കുർബാന തർകത്തിൽ മെത്രാൻ സമിതി അംഗങ്ങൾ വൈദിക സമിതിയുമായി ചർച്ച നടത്തുന്നു. മെത്രാൻ സമിതി കൺവീനർ മാർ ബോസ്‌കോ പുത്തർ പിതാവിന്റെ നേതൃത്വത്തിലാണ് ചർച്ച. സിനഡ് നേരത്തെ ഒമ്പത് അംഗ മെത്രാൻ സമിതിയെ തീരുമാനിച്ചിരുന്നു. ഈ മെത്രാൻ സമിതിയും എതിർത്ത് നിൽക്കുന്ന വൈദികരും വിശ്വാസികളുമടങ്ങിയവരെ പ്രതിനിധീകരിക്കുന്ന ഏഴ് അംഗ കമ്മറ്റിയുമാണ് ചർച്ച നടത്തുന്നത്.

നേരത്തെ വത്തിക്കാൻ പ്രതിനിധി ഇവിടെ നടന്ന വിഷയങ്ങൾ വത്തിക്കാനിൽ അറിയിച്ചിരുന്നു. വത്തിക്കാനിൽ നിന്ന് ലഭിച്ച വിവരങ്ങളാണ് മെത്രാൻ സമിതി വൈദിക സമിതിയുമായി ചർച്ച ചെയ്യുന്നത്. അതിനു ശേഷം ഇവർ മാധ്യമങ്ങളെ കാണും. ഏകീകൃത കുർബാനയുമായി ബന്ധപ്പെട്ട് പള്ളികൾ അടച്ചിട്ട സാഹചര്യമുണ്ട്. ഒരു വർഷമായി ബസലിക്ക പള്ളി അടച്ചിട്ടിട്ട്.

Similar Posts