Kerala
BJP attack on MediaOne; The Journalist Union protested,latestnews
Kerala

മീഡിയവണിനു നേരേ ബിജെപി ആക്രമണം; പത്രപ്രവർത്തക യൂണിയൻ പ്രതിഷേധിച്ചു

Web Desk
|
5 Jun 2024 2:40 PM GMT

ഇന്നലെ രാത്രിയാണ് ബി.ജെ.പി. പ്രവർത്തകർ മീഡിയവൺ ആസ്ഥാനത്തിന് നേരെ പടക്കമെറിഞ്ഞത്

കോഴിക്കോട്: മീഡിയവൺ ആസ്ഥാനത്തിന് നേരെ ബി.ജെ.പി. പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ കേരള പത്രപ്രവർത്തകയൂണിയൻ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. മാധ്യമപ്രവർത്തകർക്കും മാധ്യമ സ്ഥാപനങ്ങൾക്കും നേരെയുള്ള ആക്രമണം ജനാധിപത്യ സംവിധാനത്തിനകത്ത് അംഗീകരിക്കാൻ കഴിയില്ല. നിർഭയമായി മാധ്യമ പ്രവർത്തനം ചെയ്യാനുള്ള സാഹചര്യത്തിന് തടസമാകുന്ന നടപടികളിൽ നിന്ന് രാഷ്ട്രീയ പാർട്ടികളും പ്രവർത്തകരും വിട്ടുനിൽക്കണമെന്ന് പ്രസിഡന്റ് എം.ഫിറോസ് ഖാൻ, സെക്രട്ടറി പി.എസ്. രാകേഷ് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു. ആക്രമണത്തിന് നേതൃത്വം നൽകിയവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിന്റെ ഭാഗമായെത്തിയ ബി.ജെ.പി. പ്രവർത്തകർ കോഴിക്കോട് വെള്ളിപറമ്പുള്ള മീഡിയവൺ ആസ്ഥാനത്തിന്റെ കോമ്പൗണ്ടിലേക്ക് പടക്കമെറിയുകയായിരുന്നു. ഗേറ്റ് തള്ളിത്തുറക്കാനും ശ്രമമുണ്ടായി. ആക്രമണം ചിത്രീകരിക്കാൻ ശ്രമിച്ച ജീവനക്കാരെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. ചൊവ്വാഴ്ച രാത്രി എട്ട് മണിക്കായിരുന്നു സംഭവം.



Similar Posts