Kerala
Cloak room contractor says BJP leaders created trouble by stirring up devotees at Pampa for denying of donation
Kerala

'സംഭാവന കൊടുക്കാത്തതിന് പമ്പയില്‍ ബി.ജെ.പി ഭക്തരെ ഇളക്കിവിട്ട് പ്രശ്‌നമുണ്ടാക്കി'; പരാതിയുമായി ക്ലോക്ക് റൂം കരാറുകാരൻ

Web Desk
|
18 May 2024 6:54 AM GMT

ബി.ജെ.പി നേതാക്കൾ 25,000 രൂപ സംഭാവന ചോദിച്ചതെന്നാണു പരാതിയിൽ പറയുന്നത്

പത്തനംതിട്ട: പമ്പയിൽ സംഭാവന കൊടുക്കാത്തതിനാൽ ഭക്തരെ ഇളക്കിവിട്ട് ബി.ജെ.പി നേതാക്കൾ പ്രശ്‌നമുണ്ടാക്കിയതായി കരാറുകാരൻ. പമ്പയിലെ ക്ലോക്ക് റൂം കരാറുകാരനാണ് പമ്പ പൊലീസിൽ പരാതി നൽകിയത്. ക്ലോക്ക് റൂമിന് അമിത നിരക്ക് ഈടാക്കുന്നുവെന്ന് ആരോപിച്ച് ഇന്നലെ ഏതാനും ഭക്തർ പ്രതിഷേധിച്ചിരുന്നു.

ബി.ജെ.പി റാന്നി മണ്ഡലം പ്രസിഡന്റ് സന്തോഷ് കുമാറും ജനറൽ സെക്രട്ടറി അരുൺ അനിരുദ്ധനും പിരിവിനായി എത്തുന്ന സി.സി.ടി.വി ദൃശ്യങ്ങൾ കരാറുകാരൻ പുറത്തുവിട്ടു. ശബരിമലയും പമ്പയും പിരിവ് നിരോധിത മേഖലയാണ്. 25,000 രൂപ സംഭാവന ചോദിച്ചതെന്നാണു പരാതിയിൽ പറയുന്നത്. അതു തരാൻ പറ്റില്ലെന്നു വ്യക്തമാക്കിയപ്പോൾ 10,000 രൂപ നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഭക്തരെ പ്രതിഷേധിക്കാൻ പറഞ്ഞുവിട്ടത് ബി.ജെ.പി ആണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അതേസമയം, ക്ലോക്ക് റൂമിൽ അടിസ്ഥാന സൗകര്യമില്ലാത്തത് ഭക്തർ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നാണ് ബി.ജെ.പി വിശദീകരണം.

Summary: Cloak room contractor says BJP leaders created trouble by stirring up devotees at Pampa for denying of donation

Similar Posts