Kerala
കൊടകര കുഴല്പണക്കേസ്: ബി.ജെ.പി ജില്ലാ പ്രസിഡന്റിനെ ചോദ്യം ചെയ്യും
Kerala

കൊടകര കുഴല്പണക്കേസ്: ബി.ജെ.പി ജില്ലാ പ്രസിഡന്റിനെ ചോദ്യം ചെയ്യും

Web Desk
|
1 Jun 2021 12:40 PM GMT

കൊടകര കുഴൽപണ കേസിൽ ബി ജെ പി സംസ്ഥാന നേതാക്കളുടെ മൊഴി തള്ളി അന്വേഷണ സംഘം.ധർമരാജനെ ഫോണില്‍ വിളിച്ചത് സംഘടനാ കാര്യങ്ങള്‍ ചർച്ച ചെയ്യാനാണെന്ന സംഘടനാ ജനറല്‍ സെക്രട്ടറിയുടെ മൊഴിയാണ് തള്ളിയത്.ധർമ്മരാജന് തെരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്നില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി.കേസില്‍ ബിജെപി തൃശൂർ ജില്ലാ പ്രസിഡൻ്റ് അഡ്വ. കെ.കെ.അനീഷ് കുമാറിനെ അന്വേഷണ സംഘം ചോദ്യം ചെയ്യും.

കൊടകരയിൽ പണം കവർച്ച ചെയ്ത വാഹനത്തിന്റെ ഉടമയും ആർഎസ്എസ് പ്രവർത്തകനുമായ ധർമ്മരാജനെ ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു ബിജെപി സംസ്ഥാന നേതാക്കളെ അന്വേഷണം സംഘം വിളിച്ച് വരുത്തിയത്. ധർമ്മരാജനുമായുള്ള ബന്ധത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ധർമ്മരാജനെ അറിയാമെന്നും ഫോൺ വിളിച്ചത്തെ സംഘടന ആവശ്യങ്ങൾക്കാണെന്നുമായിരുന്നു സംഘടനാ ജനറൽ സെക്രട്ടറി എം ഗണേശിന്റെ മറുപടി.

ധർമ്മരാജന് തെരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്നില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി. കവര്‍ച്ചയുണ്ടായ ദിവസവും തുടര്‍ദിവസങ്ങളിലും ധര്‍മ്മരാജെന ഫോണില്‍ ബന്ധപ്പെട്ടവുടെ പട്ടിക പൊലീസ് തയ്യാറാക്കുന്നുണ്ട്.ഇതിലൂടെ നേതാക്കളുടെ മൊഴികളിലെ വൈരുധ്യം വ്യക്താകുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് കെകെ അനീഷ് കുമാറിനെ അന്വേഷണസംഘം നാളെ ചോദ്യം ചെയ്യും.തട്ടിയെടുത്ത പണം കണ്ടെത്താൻ പ്രതികളുടേയും സുഹൃത്തുക്കളുടേയും വീടുകളിൽ പൊലീസ് റെയ്ഡ് നടത്തി. മൂന്നരക്കോടിയിൽ രണ്ടരക്കോടി രൂപ ഇനി കണ്ടെത്താനുണ്ട്. പണം തട്ടിയെടുത്തതില്‍

ബി.ജെ.പി ജില്ലാ നേതൃത്വത്തെ വിമർശിച്ച് ഫേസ് ബുക്ക് പോസ്റ്റിട്ട ഓബിസി മോർച്ച വൈസ് പ്രസിഡന്റ് ഋഷി പൽപ്പു വിനെതിരെ വധഭീഷണിമുഴക്കിയതിന് ബിജെപി ജില്ല ജനറല്‍ സെക്രട്ടറി കെ ആർ ഹരിക്കെതിരെ പൊലീസ് കേസെടുത്തു. ഋഷി പല്‍പ്പുവിന്റെ പരാതിയിലാണ് പൊലീസ് നടപടി

Related Tags :
Similar Posts