Kerala
ഇരട്ടവോട്ട് ആരോപണം; ബിജെപി ജില്ലാ പ്രസിഡൻ്റ് കെ.എം ഹരിദാസ് വോട്ട് രേഖപ്പെടുത്തിയില്ല
Kerala

ഇരട്ടവോട്ട് ആരോപണം; ബിജെപി ജില്ലാ പ്രസിഡൻ്റ് കെ.എം ഹരിദാസ് വോട്ട് രേഖപ്പെടുത്തിയില്ല

Web Desk
|
20 Nov 2024 1:19 PM GMT

കെ.എം ഹരിദാസ് വോട്ട് ചെയ്യാൻ എത്തിയാൽ യുഡിഎഫിന്റെ പോളിങ് ഏജന്റ് ഒബ്ജക്ഷൻ ഉന്നയിക്കുമെന്ന് യുഡിഎഫ് അറിയിച്ചിരുന്നു

പാലക്കാട്: ഇരട്ടവോട്ട് ആരോപണം നേരിട്ട ബിജെപി ജില്ലാ പ്രസിഡന്റ് കെ.എം ഹരിദാസ് വോട്ട് രേഖപ്പെടുത്തിയില്ല. സുൽത്താൻപേട്ട ജിഎൽപി സ്കൂളിലാണ് കെ.എം ഹരിദാസ് വോട്ട് ചെയ്യേണ്ടിയിരുന്നത്. കെ.എം ഹരിദാസ് വോട്ട് ചെയ്യാൻ എത്തിയാൽ യുഡിഎഫിന്റെ പോളിങ് ഏജന്റ് ഒബ്ജക്ഷൻ ഉന്നയിക്കുമെന്ന് യുഡിഎഫ് അറിയിച്ചിരുന്നു.

തനിക്ക് ഇരട്ടവോട്ടുണ്ടെന്ന് ഹ​രിദാസ് സമ്മതിച്ചിരുന്നു. പാലക്കാട്, പട്ടാമ്പി എന്നിവിടങ്ങളിലാണിത്. താൻ മൂന്ന് വർ‌ഷമായി പാലക്കാട് താമസിക്കുന്നുണ്ട്. അതിനാൽ പാലക്കാട്ടേക്ക് വോട്ട് മാറ്റിയിട്ടുണ്ട്. പട്ടാമ്പിയിലെ വോട്ട് വെട്ടിപ്പോയില്ലെങ്കിൽ അത് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കുറ്റമെന്നായിരുന്നു അദ്ദേഹം ഇതിന് വിശദീകരണം നൽകിയത്. ഉച്ചക്കുശേഷം വോട്ട് ചെയ്യാൻ എത്തുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു.

പാലക്കാട് എംപി വി.കെ ശ്രീകണ്ഠൻ പോളിങ് സ്റ്റേഷനടുത്തെത്തിയിരുന്നു. ഹരിദാസ് വോട്ട് ചെയ്യുന്നത് തടയില്ലെന്ന് പറഞ്ഞ യുഡിഎഫ് പ്രവർത്തകർ അത് ചാലഞ്ച് ചെയ്യുമെന്ന് അറിയിച്ചിരുന്നു.

Similar Posts