ബിജെപി രാജ്യത്തെ അപ്രഖ്യാപിത അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: ഇ.ടി മുഹമ്മദ് ബഷീർ എംപി
|'പാർലമെന്റ് നടക്കുന്നതിനിടെ രാജ്യസഭയിലെ പ്രതിപക്ഷനേതാവിനെ വിളിച്ചുവരുത്തി എട്ട് മണിക്കൂറോളം ചോദ്യം ചെയ്യാൻ വരെ തുടങ്ങിയ അതിക്രമങ്ങളാണ് ബിജെപിയുടെ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്'
മലപ്പുറം: ബിജെപി രാജ്യത്തെ അപ്രഖ്യാപിത അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുകയാണെന്ന് മുസ് ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി. പ്രതിപക്ഷത്തിന്റെ വായ മൂടിക്കെട്ടാനും അവരെ ഭീതിയുടെ പശ്ചാത്തലത്തിൽ നിർത്താനുമാണ് ബിജെപി ഗവൺമെന്റ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കോൺഗ്രസ് നേതാക്കൾക്ക് നേരെ നടന്നുകൊണ്ടിരിക്കുന്നത് പ്രതിപക്ഷ വേട്ടയുടെ വ്യക്തമായ ഉദാഹരണമാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
പാർലമെന്റ് നടക്കുന്നതിനിടെ രാജ്യസഭയിലെ പ്രതിപക്ഷനേതാവിനെ വിളിച്ചുവരുത്തി എട്ട് മണിക്കൂറോളം ചോദ്യം ചെയ്യാൻ വരെ തുടങ്ങിയ അതിക്രമങ്ങളാണ് ബിജെപിയുടെ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയിൽ പവിത്രമായ ജനാധിപത്യ മൂല്യങ്ങൾ പുനഃസ്ഥാപിക്കുന്ന കാര്യത്തിൽ പ്രതിപക്ഷ കക്ഷികളുടെ യോജിച്ച നീക്കങ്ങൾ മറ്റേതു കാലത്തേക്കാളും അനിവാര്യമായ കാലമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ബിജെപി രാജ്യത്തെ അപ്രഖ്യാപിത അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോവുകയാണ് .
പ്രതിപക്ഷങ്ങളുടെ വായ മൂടി കെട്ടാനും അവരെ ഭീതിയുടെ പശ്ചാത്തലത്തിൽ നിർത്തുവാനുമാണ് ബിജെപി ഗവൺമെന്റ് ശ്രമിച്ചുകൊണ്ടിരിക്കുന്നത് . കോൺഗ്രസ് നേതാക്കൾക്ക് നേരെ നടന്നുകൊണ്ടിരിക്കുന്നത് പ്രതിപക്ഷ വേട്ടയുടെ വ്യക്തമായ ഒരു ഉദാഹരണമാണ്.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ തങ്ങളുടെ ചട്ടുകമാക്കി മാറ്റുന്നതിൽ ബിജെപി ക്രൂര വിനോദം കണ്ടെത്തുകയാണ്.
ഇന്ത്യയിൽ പവിത്രമായ ജനാധിപത്യ മൂല്യങ്ങൾ പുനസ്ഥാപിക്കുന്ന കാര്യത്തിൽ പ്രതിപക്ഷ കക്ഷികളുടെ യോജിച്ച നീക്കങ്ങൾ മറ്റേതു കാലഘട്ടത്തിനേക്കാളും അനിവാര്യമായി വന്ന ഒരു കാലമാണിത്.
പാർലമെന്റ് നടന്നുകൊണ്ടിരിക്കുന്നതിനിടയിൽ രാജ്യസഭയിലെ പ്രതിപക്ഷ നേതാവിനെ വിളിച്ചുവരുത്തി 8 മണിക്കൂറോളം ചോദ്യം ചെയ്യാൻ വരെ തുടങ്ങിയ അതിക്രമങ്ങളാണ് ബിജെപിയുടെ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരുന്നത്.
കഴിഞ്ഞ ദിവസം നടന്ന പ്രതിപക്ഷ പാർട്ടികളുടെ സംഗമത്തിൽ ഈ വിഷയങ്ങൾ ചർച്ച ചെയ്തു.
ബിജെപി രാജ്യത്തെ അപ്രഖ്യാപിത അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോവുകയാണ് .
പ്രതിപക്ഷങ്ങളുടെ വായ മൂടി കെട്ടാനും അവരെ ഭീതിയുടെ...
Posted by E.T Muhammed Basheer on Friday, August 5, 2022