ബി.ജെ.പി സംസ്ഥാന നേതൃയോഗം ഇന്ന്; ലോക്സഭാ തെരഞ്ഞെടുപ്പ് പ്രകടനം അവലോകനം ചെയ്യും
|തൃശൂർ, തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട മണ്ഡലങ്ങളിൽ വിജയസാധ്യതയുണ്ടെന്നാണ് ബി.ജെ.പിയുടെ പ്രാഥമിക വിലയിരുത്തല്‍
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ സാഹചര്യം അവലോകനം ചെയ്യാൻ ബി.ജെ.പി സംസ്ഥാന നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. വിവാദങ്ങളുണ്ടായ ശേഷം കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവഡേക്കർ പങ്കെടുക്കുന്ന യോഗമാണ് ഇതെന്ന പ്രത്യേകത കൂടിയുണ്ട്.
യോഗത്തിൽ ജില്ലാ തലങ്ങളില്‍നിന്നും നല്‍കിയ വിവരങ്ങള്‍ സംസ്ഥാന നേതൃത്വം അവലോകനം ചെയ്യും.തൃശൂർ, തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട മണ്ഡലങ്ങളിൽ വിജയസാധ്യതയുണ്ടെന്നാണ് ബി.ജെ.പിയുടെ പ്രാഥമിക വിലയിരുത്തല്‍. ഇനി കണക്കുകൾ വെച്ച് നേതൃയോഗം ചേര്‍ന്ന് ഇത് വിലയിരുത്തും.
ഇതിനുപുറമെ ഇ.പി ജയരാജൻ-ജാവഡേക്കർ കൂടിക്കാഴ്ചയും യോഗത്തിൽ വിഷയമാകും. ഒപ്പം ശോഭ സുരേന്ദ്രന്റെ വെളിപ്പെടുത്തൽ പാർട്ടിക്ക് ക്ഷീണമുണ്ടായെന്ന നിരീക്ഷണമാണ് പല നേതാക്കൾക്കുമുള്ളത്. ശോഭയ്‍ക്കെതിരെ നടപടി വേണമെന്നതടക്കമുള്ള കാര്യങ്ങളും ചില നേതാക്കൾ ഉയർത്തിയേക്കും.
Summary: The BJP state leadership meeting will meet in Thiruvananthapuram today to review the situation in Kerala ahead of the Lok Sabha elections