Kerala
പാലാ ബിഷപ്പിന് പിന്തുണയുമായി ബി.ജെ.പി നേതാക്കൾ: പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് കൃഷ്ണദാസ്
Kerala

പാലാ ബിഷപ്പിന് പിന്തുണയുമായി ബി.ജെ.പി നേതാക്കൾ: പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് കൃഷ്ണദാസ്

Web Desk
|
13 Sep 2021 2:25 PM GMT

'ഭീഷണിയുടെയും തിണ്ണബലത്തിന്റെയും അടിസ്ഥാനത്തിൽ പാലാ ബിഷപ്പിന്റെ വായ അടപ്പിക്കാനുള്ള നീക്കമാണ് ഉണ്ടായിട്ടുള്ളത്, ഇക്കാര്യം പ്രധാനമന്ത്രിയേയും കേന്ദ്രആഭ്യന്തര മന്ത്രാലയത്തേയും അറിയിക്കും'

പാലാ ബിഷപ്പിന് പിന്തുണയുമായി ബി.ജെ.പി നേതാക്കൾ ബിഷപ്പ് ഹൗസിലെത്തി. അദ്ദേഹത്തെ നേരിട്ട് കണ്ട് പിന്തുണ അറിയിക്കാനാണ് ബി.ജെ.പി നേതാക്കൾ ബിഷപ്പ് ഹൗസിലെത്തിയത്. പാലാ ബിഷപ്പ് തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സമൂഹത്തെ ബാധിക്കുന്ന ഗുരുതരമായ പ്രശ്‌നം ജനാധിപത്യ രീതിയിലാണ് അവതരിപ്പിച്ചതെന്ന് പി.കെ കൃഷ്ണദാസ് പറഞ്ഞു.

ഭീഷണിയുടെയും തിണ്ണബലത്തിന്റെയും അടിസ്ഥാനത്തിൽ പാലാ ബിഷപ്പിന്റെ വായ അടപ്പിക്കാനുള്ള നീക്കമാണ് ഉണ്ടായിട്ടുള്ളതെന്നും ഇക്കാര്യം പ്രധാനമന്ത്രിയേയും കേന്ദ്രആഭ്യന്തര മന്ത്രാലയത്തേയും അറിയിക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു. പാലാബിഷപ്പ് ഒരു മതത്തിനെതിരെയും സംസാരിച്ചിട്ടില്ല. സാമൂഹ്യരംഗത്ത് ഗുരുതരമായ പ്രത്യാഘാതങ്ങഘള്‍ ഉണ്ടാക്കുന്നതും രാഷ്ട്രത്തിന്റെ ആഭ്യന്തരസുരക്ഷയെ ബാധിക്കുന്നതുമായ കാര്യമാണ് ചൂണ്ടിക്കാട്ടിയത്.

എന്നാല്‍ പറഞ്ഞതിനെ മതപരമായ പ്രശ്‌നമാക്കി മാറ്റേണ്ടത് തീവ്രവാദികളുടെ ആവശ്യമാണ്. അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന സമീപനമാണ് മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും ഭാഗത്ത് നിന്നുണ്ടായത്. അതുകൊണ്ട് തീവ്രവാദസംഘടനകളുടെ അജണ്ട മാര്‍ക്‌സിസ്റ്റ് - കോണ്‍ഗ്രസ് പാര്‍ട്ടി നടപ്പാക്കുകയാണെന്ന കൃഷ്ണദാസ് പറഞ്ഞു. ബിഷപ്പ് ഉന്നയിച്ച പ്രശ്‌നം നേരത്തെ ബി.ജെ.പി ചൂണ്ടിക്കാണിച്ചിരുന്നു. രാഷ്ട്രത്തിന്റെ ആഭ്യന്തരസുരക്ഷിതത്തെ ബാധിക്കുന്ന ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കൃഷ്ണദാസ് പറഞ്ഞു.


Similar Posts