കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി നേതാക്കള്‍ പ്രതികളാകില്ല
|കൊടകര ബിജെപി കുഴല്‍പണക്കേസിനെ കേവലം ഒരു കവര്‍ച്ചാ കേസായി മാത്രം ഒതുക്കുന്നു എന്ന വിമര്‍ശനവും ചെന്നിത്തല ആരോപിച്ചു
കൊടകര ബിജെപി കള്ളപ്പണക്കേസില്‍ ബിജെപി നേതാക്കള്‍ ആരുംതന്നെ പ്രതിപട്ടികയില്‍ ഇല്ല. ഇതിനെതിരെ മുന്‍ പ്രതിപക്ഷ നേതാവ് രംഗത്തെത്തി. കേസില്‍ ബിജെപിയും സര്‍ക്കാരും ഒത്തുതീര്‍പ്പിലെത്തിയെന്നാണ് ചെന്നിത്തല ആരോപിച്ചത്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ, പ്രതിപ്പട്ടികയില്‍ 22 പ്രതികളുണ്ടെങ്കിലും ഒരു ബിജെപി നേതാവിന്റെ പേരു പോലും പട്ടികയില്‍ ഇല്ല എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
ബിജെപി നേതാക്കളെ കേസിൽ നിന്നും ഒഴിവാക്കാൻ സർക്കാർ നിർദേശം നൽകിയെന്നു തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ സിപിഎമ്മും ബിജെപിയും ധാരണയുണ്ടാക്കിയതാണെന്നും ചെന്നിത്തല ആരോപിച്ചു. നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കുന്ന നീക്കമാണുണ്ടായതെന്നും ചെന്നിത്തല വിമർശിച്ചു.
കൊടകര ബിജെപി കുഴല്‍പണക്കേസിനെ കേവലം ഒരു കവര്‍ച്ചാ കേസായി മാത്രം ഒതുക്കുന്നു എന്ന വിമര്‍ശനവും ചെന്നിത്തല ആരോപിച്ചു. 69 മണ്ഡലങ്ങളില്‍ ബിജെപി സിപിഎം ധാരണയുണ്ടായിരുന്നതായി പ്രതിപക്ഷ നേതാവായിരിക്കുന്ന കാലത്ത് താന്‍ ആരോപിച്ചിരുന്നെന്നും അതിന്റെ തുടര്‍ച്ചയാണ് ഈ അന്വേഷണമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.