Kerala
BJP PK Krishnadas faction support Sobha Surendran, Sobha Surendran-K Surendran fight in BJP, Sobha Surendran, K Surendran, BJP PK Krishnadas faction, BJP Kerala

ശോഭ സുരേന്ദ്രന്‍, കെ. സുരേന്ദ്രന്‍

Kerala

കെ. സുരേന്ദ്രനുമായി ഇടഞ്ഞ് ശോഭ സുരേന്ദ്രന്‍; പാർട്ടി പരിപാടികളിൽ പങ്കെടുപ്പിച്ച് പി.കെ കൃഷ്ണദാസ് പക്ഷം

Web Desk
|
22 July 2023 1:30 AM GMT

ശോഭ സുരേന്ദ്രനെ പരിപാടികളിൽ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച് പാർട്ടിയുടെ ഔദ്യോഗിക വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ തർക്കം നടക്കുന്നുണ്ട്

കോഴിക്കോട്: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനുമായി ഇടഞ്ഞുനില്‍ക്കുന്ന ശോഭ സുരേന്ദ്രനെ പാർട്ടി പരിപാടികളിൽ പങ്കെടുപ്പിച്ച് പി.കെ കൃഷ്ണദാസ് പക്ഷം. ബി.ജെ.പി അധ്യക്ഷന്‍റെ ജില്ലയായ കോഴിക്കോട്ടാണ് ശോഭ പരിപാടികളിൽ സജീവമാകുന്നത്. കെ. സുരേന്ദ്രൻ പക്ഷത്തുനിന്ന് ഈ പരിപാടികളില്‍ ആരും പങ്കെടുക്കുന്നുമില്ല.

കെ. സുരേന്ദ്രൻ ബി.ജെ.പി അധ്യക്ഷനായതിനുപിന്നാലെയാണ് ശോഭ സുരേന്ദ്രന് പാർട്ടിയിൽ അവഗണന നേരിട്ടുതുടങ്ങുന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന ഇവരെ വൈസ് പ്രസിഡന്‍റാക്കി തരംതാഴ്ത്തി. പാർട്ടി പരിപാടികളില്‍നിന്നും ഒഴിവാക്കി. അവഗണനയ്‍ക്കെതിരെ പലതവണ ശോഭ തന്നെ രംഗത്തുവന്നെങ്കിലും ഫലമുണ്ടായില്ല.

എന്നാൽ, അവഗണനയ്‍ക്കെതിരെ മറുതന്ത്രമൊരുക്കുകയാണ് ശോഭ സുരേന്ദ്രൻ. ശോഭയ്‍ക്ക് പരിപാടികളില്‍ ഇടംനല്കി കെ. സുരേന്ദ്രനെതിരെ പടയൊരുക്കംനടത്തുന്നത് കൃഷ്ണദാസ് പക്ഷമാണ്. അടുത്തിടെ കോഴിക്കോട്ട് തുടർച്ചയായി രണ്ടു പരിപാടികളിലാണ് ശോഭ പങ്കെടുത്തത്. പാർട്ടി അധ്യക്ഷന്‍റെ ജില്ലയിലെ പരിപാടികളിലുള്ള ശോഭയുടെ സാന്നിധ്യം അധ്യക്ഷനോടുള്ള വെല്ലുവിളിയായാണ് ഔദ്യോഗിക വിഭാഗം വിലയിരുത്തുന്നത്.

ശോഭ സുരേന്ദ്രനെ പരിപാടികളിൽ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച് പാർട്ടിയുടെ ഔദ്യോഗിക വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ തർക്കം നടക്കുകയും ചെയ്തു. എന്നാല്‍, പോരാടാന്‍ തന്നെയാണ് ഉദ്ദേശ്യമെന്നു വ്യക്തമാക്കുകയാണ് ശോഭ.

കോഴിക്കോട് ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസായ മാരാർജി ഭവനിൽ പി.കെ കൃഷ്ണദാസുമായി ശോഭ സുരേന്ദ്രൻ ഇന്നലെ കൂടിക്കാഴ്ചയും നടത്തി. ശോഭയെ മുന്‍നിർത്തി സംസ്ഥാന അധ്യക്ഷനെതിരെ അദ്ദേഹത്തിന്‍റെ ജില്ലയിൽ തന്നെ പടയൊരുക്കം തുടങ്ങുകയാണ് ബി.ജെ.പിയിലെ കൃഷ്ണദാസ് പക്ഷമെന്നാണ് വിലയിരുത്തല്‍.

Summary: BJP PK Krishnadas faction support Sobha Surendran, who is estranged from BJP Kerala state president K. Surendran. She is active in party programs in Kozhikode, the district of the BJP president

Similar Posts