Kerala
Kerala
കേരള സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ ഫേസ്ബുക്ക് പേജിൽ ബി.ജെ.പി പോസ്റ്റർ
|8 Dec 2021 3:45 PM GMT
വിവാദമായതോടെ പോസ്റ്റ് നീക്കം ചെയ്തു
കേരള പൊലീസിന് കീഴിൽ പ്രവർത്തിക്കുന്ന സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ബി.ജെ.പി പോസ്റ്റർ. സംയുക്ത സേന മേധാവി ബിപിൻ റാവത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് കൊണ്ടുള്ള ബി.ജെ.പി കേരള ഘടകത്തിന്റെ പോസ്റ്ററാണ് സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പേജിൽ പോസ്റ്റ് ചെയ്തത്.
വിവാദമായതോടെ പോസ്റ്റർ നീക്കം ചെയ്ത് പുതിയ പോസ്റ്റർ പോസ്റ്റ് ചെയ്തു. പുതിയ പോസ്റ്ററിന് താഴെയും വിമർശനവുമായി പലരും രംഗത്തെത്തി. ഇതോടെ പോസ്റ്റ് തന്നെ നീക്കം ചെയ്തു.
Summary : BJP poster on the Facebook page of the Kerala Student Police Cadet