Kerala
Kerala
'പാലക്കാട് ബിജെപി ജയിക്കും, നേതൃത്വം ആവശ്യപ്പെട്ടാല്‍ പ്രചരണത്തിന് ഇറങ്ങും' ഇ. ശ്രീധരൻ
|20 Oct 2024 10:36 AM GMT
പാലക്കാട് ബിജെപി സ്ഥാനാർഥി സി കൃഷ്ണകുമാർ ഇ. ശ്രീധരനെ സന്ദർശിച്ചു
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ബിജെപി ജയിക്കുമെന്ന് ഇ. ശ്രീധരൻ. നേതൃത്വം ആവശ്യപെട്ടാൽ പ്രചരണത്തിന് ഇറങ്ങാൻ തയ്യറാണെന്നും ഇ. ശ്രീധരൻ പറഞ്ഞു. പാലക്കാട് ബിജെപി സ്ഥാനാർഥി സി കൃഷ്ണകുമാർ ഇ. ശ്രീധരനെ സന്ദർശിച്ചു.
'പാലക്കാട് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്'. റെയില്‍വെ, തൊഴില്‍,വ്യാവസായിക മേഖലകളില്‍ വികസനത്തിനായുള്ള രൂപരേഖ തയ്യാറാക്കിയിട്ടുണ്ട് എന്നും അത് സി കൃഷ്ണകുമാറിനെ ഏല്പിക്കുമെന്നും ഇ. ശ്രീധരൻ പറഞ്ഞു.