Kerala
ഇന്നും മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം
Kerala

ഇന്നും മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

Web Desk
|
14 Jun 2022 5:48 AM GMT

മഹിളാമോർച്ച പ്രവർത്തകർ കറുത്ത സാരി ധരിച്ചെത്തി ക്ലിഫ് ഹൗസിനുമുന്നിൽ പ്രതിഷേധിച്ചു

തിരുവനന്തപുരം: കനത്ത സുരക്ഷയിലും ഇന്നും മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി പ്രതിഷേധം. പേയാട് വെച്ച് മുഖ്യമന്ത്രിക്ക് നേരെ ബി.ജെ.പി പ്രവർത്തകർ കരിങ്കൊടി കാണിച്ചു. നാല് യുവമോർച്ച പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ മുഖ്യമന്ത്രി ക്ലിഫ് ഹൗസില്‍ നിന്ന് പുറപ്പെടുമ്പോൾ മഹിളാമോർച്ച പ്രവർത്തകർ കറുത്ത സാരി ധരിച്ചെത്തി റോഡിൽ പ്രതിഷേധിച്ചിരുന്നു. തുടർന്ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.

തിരുവനന്തപുരത്ത് ഇന്ന് രണ്ട് പരിപാടികളാണ് മുഖ്യമന്ത്രിക്കുണ്ടായിരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന വ്യാപക പ്രതിഷേധങ്ങളുടെ പിന്തുടര്‍ച്ച കണക്കിലെടുത്ത് മുഖ്യമന്ത്രിക്ക് വലിയ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ഇ എം എസ് അക്കാദമിയിലെ പരിപാടിയിൽ മാധ്യമങ്ങൾക്ക് പ്രവേശനമില്ലായിരുന്നു. പ്രവേശനമില്ലെന്ന് പൊലീസാണ് അറിയിച്ചത്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിച്ചതിനെ തുടർന്നാണ് മാധ്യമങ്ങൾ എത്തിയിരുന്നത്.

Similar Posts