Kerala
Kerala
പത്തനംതിട്ട കള്ളവോട്ട് പരാതി: ബി.എല്‍.ഒ അമ്പിളി അറസ്റ്റില്‍
|23 April 2024 12:59 AM GMT
പരാതി നൽകിയ എൽ.ഡി.എഫ് ബൂത്ത് ഏജന്റിനെതിരെ മാനനഷ്ടത്തിന് കേസ് നൽകാനൊരുങ്ങുകയാണ് വാർഡ് മെമ്പർ ശുഭാനന്ദൻ
പത്തനംതിട്ട: മെഴുവേലിയിലെ കള്ളവോട്ട് പരാതിയിൽ ബൂത്ത് ലെവല്‍ ഓഫിസർ(ബി.എല്‍.ഒ) അമ്പിളിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇലവുംതിട്ട പൊലീസിന്റേതാണു നടപടി. ഇന്ന് കോൺഗ്രസ് പഞ്ചായത്തംഗം ശുഭാനന്ദന്റെ അറസ്റ്റും രേഖപ്പെടുത്തിയേക്കും.
അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസറുടെ(എ.ആർ.ഒ) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇരുവർക്കുമെതിരെ ഗൂഢാലോചനയ്ക്കാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സംഭവത്തിൽ ഉദ്യോഗസ്ഥ-രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താനായി ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുകയാണ്.
അതേസമയം, പരാതി നൽകിയ എൽ.ഡി.എഫ് ബൂത്ത് ഏജന്റിനെതിരെ മാനനഷ്ടത്തിന് കേസ് നൽകാനൊരുങ്ങുകയാണ് വാർഡ് മെമ്പർ ശുഭാനന്ദൻ.
Summary: Booth Level Officer (BLO) Ambili arrested on the complaint of fake voting in Pathanamthitta's Mezhuveli