Kerala
Muthalapozhi

പ്രതീകാത്മക ചിത്രം

Kerala

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം

Web Desk
|
1 April 2024 3:31 AM GMT

ശക്തമായ തിരമാലയിൽ നിയന്ത്രണം വിട്ട ബോട്ട് പുലിമുട്ടിൽ ഇടിക്കുകയായിരുന്നു

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം. രണ്ട് മത്സ്യതൊഴിലാളികൾക്ക് പരിക്കേറ്റു. ശക്തമായ തിരമാലയിൽ നിയന്ത്രണം വിട്ട ബോട്ട് പുലിമുട്ടിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഒരാൾ കടലിലേക്ക് തെറിച്ചുവീണു. കടലിൽ വീണ മത്സ്യതൊഴിലാളിയെ തലയ്ക്ക് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നത്തെ രണ്ടാമത്തെ അപകടമാണിത്. പുലർച്ചെ നടന്ന അപകടത്തിൽ വള്ളം മറിയുകയും അഞ്ച് മത്സ്യതൊഴിലാളികൾ കടലിലേക്ക് തെറിച്ചുവീഴുകയും ചെയ്തിരുന്നു.

More To Watch


Similar Posts